തിരുവനന്തപുരം: സർവകലാശാല വിസിക്കെതിരെ സംസ്ഥാന വ്യാപകമായി എസ്എഫ്ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക്. തിരുവനന്തപുരത്തും , കോഴിക്കോടും എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. കാലിക്കറ്റ് ,കണ്ണൂർ സർവ്വകലാശാലകളിലേക്കു എസ് എഫ് ഐ നടത്തിയ മാർച്ചാണ് സംഘർഷത്തില് കാലാശിച്ചത്. കാലിക്കറ്റ്,കണ്ണൂർ സർവകലാശാലകളിൽ വിസിക്കെതിരെ എസ് എഫ് ഐ പ്രതിഷേധ മാർച്ച് . എസ്എഫ്ഐ പ്രവർത്തകർ പോലീസുമായി ഉന്തും തള്ളുമായി. തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി . വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം അരങ്ങേറിയത്.കയർ വെച്ച് കെട്ടിയ ഗേറ്റ് സമരക്കാർ അറുത്തുമുറിച്ചു അകത്തേക്ക് കയറാനുള്ള ശ്രമംപൊലീസ് തടഞ്ഞു.
സംസ്ഥാനത്തെ സർവകലാശാലകളിൽ ഗവർണർക്കെതിരെ പ്രതിഷേധവുമായി എസ് എഫ് ഐ; കണ്ണൂരും കോഴിക്കോടും , തിരുവനന്തപുരത്തും പ്രതിഷേധം; ജലപീരങ്കിയും , കയ്യാങ്കളിയും മാർച്ചിൽ സംഘർഷം
