loginkerala breaking-news വൈലോപ്പിള്ളിക്കവിത സിനിമയാകുന്നു; കൃഷ്ണാഷ്ടമി’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി
breaking-news entertainment Kerala

വൈലോപ്പിള്ളിക്കവിത സിനിമയാകുന്നു; കൃഷ്ണാഷ്ടമി’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

കൊച്ചി: മലയാളം സാഹിത്യത്തിലെ പ്രശസ്ത കവിയായ വൈലോപ്പിള്ളി ശ്രീധരമേനോന്റെ കവിത സിനിമയാകുന്നു.
ജിയോ ബേബിയെ പ്രധാന കഥാപാത്രമാക്കി ഡോക്ടര്‍ അഭിലാഷ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
‘കൃഷ്ണാഷ്ടമി-വേല book of dry leaves ‘ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.
വൈലോപ്പിള്ളിയുടെ ‘കൃഷ്ണാഷ്ടമി’ എന്ന കവിതയുടെ ആധുനികകാല സിനിമാറ്റിക് വായനയാണ് ഈ സിനിമ.
”ആലോകം”, ”മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളില്‍’ എന്നീ സ്വതന്ത്ര പരീക്ഷണ ചിത്രങ്ങള്‍ക്ക് ശേഷം ഡോക്ടര്‍ അഭിലാഷ് ബാബു ഒരുക്കുന്ന ”കൃഷ്ണാഷ്ടമി- വേല book of dry leaves’എന്ന സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. വൈലോപ്പിള്ളി ശ്രീധരമേനോന്‍, അഭിലാഷ് ബാബു എന്നിവരുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.

ജിയോ ബേബിയെ കൂടാതെ ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന പുതുമുഖ നടീനടന്മാരും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.വിഖ്യാത ബ്രിട്ടീഷ് കവി റോബര്‍ട്ട് ബ്രൗണിങ്ങിന്റെ അഞ്ച് ഡ്രമാറ്റിക് മോണൊലോഗുകളെ സിനിമക്കുള്ളിലെ സിനിമയായി അവതരിപ്പിച്ച അഭിലാഷ് ബാബുവിന്റെ ആദ്യ സിനിമയായ ‘ആലോകം: ഞമിഴ െീള ഢശശെീി’ (2023) വിദേശങ്ങളിലുള്‍പ്പെടെ ഫിലിം സൊസൈറ്റികളിലും യൂണിവേഴ്‌സിറ്റികളിലെയും കോളേജുകളിലെയും മീഡിയ, സാഹിത്യ ഡിപ്പാര്‍ട്ട്‌മെന്റുകളിലും പ്രദര്‍ശിപ്പിച്ചുവരുന്നു.

2024ല്‍ പുറത്തിറങ്ങിയ മോക്യുമെന്ററി സിനിമ ‘മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളില്‍… 29ാമത് IFFK യില്‍ പ്രീമിയര്‍ ചെയ്തിരുന്നു. ഒറ്റപ്പാലം ഡയലോഗ് ഫിലിം ഫെസ്റ്റിവല്‍, കേരള യൂണിവേഴ്‌സിറ്റി ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലും മലയാളസിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കുന്ന ‘കൃഷ്ണാഷ്ടമി… ‘ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം
ജിതിന്‍ മാത്യു നിര്‍വ്വഹിക്കുന്നു.എഡിറ്റ്,സൗണ്ട്-അനു ജോര്‍ജ്,
പ്രൊഡക്ഷന്‍ ഡിസൈന്‍-ഡിലീപ് ദാസ്,പ്രൊജക്ട് ഡിസൈന്‍-ഷാജി എ ജോണ്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജയേഷ് എല്‍ ആര്‍,പി ആര്‍ ഒ-എ എസ് ദിനേശ്.

Exit mobile version