ന്യൂഡൽഹി :∙ വഖഫ് സ്വത്തുക്കൾ ഡീനോട്ടിഫൈ (വഖഫ് പട്ടികയിൽനിന്ന് ഒഴിവാക്കരുത്) ചെയ്യരുതെന്ന് സുപ്രീം കോടതി. ഉപയോഗം വഴിയോ കോടതി ഉത്തരവ് വഴിയോ വഖഫ് ആയ സ്വത്തുക്കൾ അത് അല്ലാതാക്കരുതെന്നാണ് കോടതി നിർദേശം. കേസ് കോടതിയിൽ തുടരുന്നത് തീർപ്പാക്കുന്നതിനിടെ ഡീനോട്ടിഫൈ ചെയ്യപ്പെട്ടാൽ വലിയ പ്രത്യാഘാതമുണ്ടാക്കും എന്നായിരുന്നു കോടതി വ്യക്തമാക്കിയത്. വഖഫ് കൗൺസിലിലെ അംഗങ്ങളിൽ എക്സ് ഒഫിഷ്യോ അംഗങ്ങളെ മുസ്‌ലിം അല്ലെങ്കിലും നിയമിക്കാം.
എന്നാൽ ബാക്കിയുള്ളവർ മുസ്‌ലിംകൾ ആയിരിക്കണമെന്നും കോടതി പറഞ്ഞു. സുപ്രീം കോടതി ഇടക്കാല ഉത്തരവ് പറയാൻ തുടങ്ങിയെങ്കിലും സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അതിശക്തിമായ എതിർപ്പിനെ തുടർന്ന് കേസ് കൂടുതൽ വാദത്തിനായി നാളേക്കു മാറ്റി.