breaking-news Kerala

വഖഫ് ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയിൽ ; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

ന്യൂഡൽഹി: ലോകസഭയില്‍ പാസാക്കി എടുത്ത വഖഫ് ഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ബില്ല് രാജ്യസഭയിലും പാസാക്കിയശേഷം രാഷ്ട്രപതി അംഗീകാരം നല്‍കുന്നതോടെ നിയമത്തിന്റെ പേര് ‘ഏകീകൃത വഖഫ് മാനേജ്‌മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി ആന്‍ഡ് ഡെവലപ്‌മെന്റ് ആക്ട് 1995’എന്നായി മാറും. അതേസമയം വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി. ബില്ലിനെ അനുകൂലിച്ച് 288പേരും എതിര്‍ത്ത് 232 പേരും വോട്ടു ചെയ്തു.

ബില്ലിന്മേല്‍ എട്ടു മണിക്കൂര്‍ ചര്‍ച്ചയ്ക്കാണു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നതെങ്കിലും 14 മണിക്കൂര്‍ തുടര്‍ച്ചയായി നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബില്‍ പാസായത്. പ്രതിപക്ഷം നിര്‍ദേശിച്ച എല്ല ഭേദഗതികളും വോട്ടിനിട്ട് തള്ളി.ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് വഖഫ് ഭേദഗതിബില്ലില്‍ ലോക്സഭയില്‍ ചര്‍ച്ച തുടങ്ങിയത്. ഇത് രാത്രി രണ്ട് മണിവരെ നീണ്ടു. എംപിമാര്‍ തമ്മിലുള്ള വാക്പോരുകള്‍ക്കും നാടകീയരംഗങ്ങള്‍ക്കും സഭ സാക്ഷ്യം വഹിച്ചു. ചര്‍ച്ച പൂര്‍ത്തിയാക്കിയശേഷം ബില്ലില്‍ വോട്ടെടുപ്പ് നടന്നു. കേരളത്തില്‍നിന്നുള്ള പ്രതിപക്ഷ എംപിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍ എന്നിവരുടെ ഭേഗദതി നിര്‍ദേശങ്ങള്‍ ശബ്ദവോട്ടോടെ തള്ളുകയും ഇ.ടി. ബഷീര്‍, കെ. രാധാകൃഷ്ണന്‍ എന്നിവരുടെ ഭേദഗതികളും തള്ളിപ്പോവുകയും ചെയ്തിരുന്നു.

വഖഫ് ഭേദഗതിബില്ല് പാസായതിന് ശേഷം വൈകിയവേളയില്‍ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത് ചര്‍ച്ചക്കെടുക്കാനുള്ള സഭയുടെ നിലപാടില്‍ എംപിമാര്‍ എതിര്‍പ്പറിയിച്ചു.അതേസമയം ലോക്സഭയില്‍ നടന്ന ചര്‍ച്ചകള്‍ ലൈവായി കണ്ട മുമ്പത്തെ സമരക്കാര്‍ പടക്കം പൊട്ടിച്ച് ആഹ്ലാദിച്ച് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനും അനുകൂല മുദ്രാവാക്യം മുഴക്കിയാണ് സമരക്കാര്‍ ആഹ്ലാദപ്രകടനം നടത്തിയത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video