loginkerala breaking-news ലിസി ആശുപത്രിയില്‍ സൗജന്യ കോക്ലിയര്‍ ഇംപ്ലാന്‍റ് ശസ്ത്രക്രിയ
breaking-news Kerala

ലിസി ആശുപത്രിയില്‍ സൗജന്യ കോക്ലിയര്‍ ഇംപ്ലാന്‍റ് ശസ്ത്രക്രിയ

കൊച്ചി:കേള്‍വിശക്തി കുറഞ്ഞ കുട്ടികള്‍ക്കായി ലിസി ആശുപത്രിയില്‍ സൗജന്യ കോക്ലിയര്‍ ഇംപ്ലാന്‍റ് ശസ്ത്രക്രിയ നടത്തുന്നു. ലോക കേള്‍വി ദിനത്തോടനുബന്ധിച്ച് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍ ആണ് പദ്ധതി പ്രഖ്യാപിച്ചത്. 18 വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് ‘ലിസ് ശ്രവണ്‍ ‘ എന്ന് പേര് നല്‍കിയിരിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. പദ്ധതിയില്‍ ഉള്‍പ്പെടുന്നതിനായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ‘ക്യുആര്‍ കോഡ് ‘ മുഖേനയും താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ വിളിച്ചും ഏപ്രിൽ 30 ന് മുൻപായി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
വിശദമായ പരിശോധനകള്‍ക്ക് ശേഷം തെരഞ്ഞെടുക്കപ്പെടുന്ന അര്‍ഹരായ കുട്ടികള്‍ക്കാണ് സൗജന്യ ചികിത്സ നല്‍കുന്നത്.ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ജോ. ഡയറക്ടര്‍മാരായ ഫാ. റോജന്‍ നങ്ങേലിമാലില്‍, ഫാ. റെജു കണ്ണമ്പുഴ, അസി. ഡയറക്ടര്‍മാരായ ഫാ. ഡേവിസ് പടന്നക്കല്‍, ഫാ. ജെറ്റോ തോട്ടുങ്കല്‍, ഡോ. റീന വര്‍ഗ്ഗീസ്, ഡോ. മേഘ കൃഷ്ണന്‍, ഡോ. ഫ്രാങ്കി ജോസ്, ഡോ. ജോസഫ് മാത്യു, ഡോ. ദിവ്യ മോഹന്‍, ആശുപത്രി ജീവനക്കാര്‍, ചികിത്സയ്ക്കായി എത്തിയവര്‍ തുടങ്ങി
നിരവധി പേര്‍ പങ്കെടുത്തു.

Exit mobile version