തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡിനിടെ സിറ്റി പോലീസ് കമ്മീഷണർ കുഴഞ്ഞുവീണു. സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസാണ് കുഴഞ്ഞുവീണത്.
ഗവര്‍ണറുടെ പ്രസംഗത്തിനിടെയാണ് കമ്മീഷണർ കുഴഞ്ഞുവീണത്. വെയിലേറ്റാണ് ഉദ്യോഗസ്ഥന് കുഴഞ്ഞുവീണത്. ഉദ്യോഗസ്ഥന് വേദിക്ക് സമീപമുള്ള ആംബുലൻസിൽ പ്രാഥമിക ശുശ്രൂഷ നല്കി. തോംസണ്‍ മറ്റ് പ്രശ്നങ്ങളൊന്നുമില്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹം വേദിയിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
Leave feedback about this