കാസർഗോഡ്: യുവതിയെ പീഡിപ്പിച്ചകേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കസ്റ്റഡിയിൽ. ഹൊസ്ദുർഗ് കോടതിയിൽ രാഹുലിനെ ഹാജരാക്കുമെന്ന വാർത്ത പരന്നതോടെ കോടതി പരിസരത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.
ഡിവൈഎസ്പി ഉൾപ്പടെയുള്ളവരും സ്ഥലത്ത് ക്യാമ്പുചെയ്യുകയാണ്. കർണാടകയിൽ ഒളിവിൽ കഴിഞ്ഞിരുന്ന രാഹുൽ സുള്ള്യയിലേക്ക് എത്തിയെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ രാഹുൽ പിടിയിലായോ എന്ന കാര്യത്തിൽ പോലീസ് വ്യക്തത വരുത്തിയിട്ടില്ല.
കോടതിക്ക് മുന്നിൽ പ്രതിഷേധം നടത്തുന്നതിനായി ബിജെപി, ഡിവൈഎഫ്ഐ പ്രവർത്തകരടക്കം രംഗത്തെത്തിയിട്ടുണ്ട്. കോടതിയിലേക്കുള്ള ഗേറ്റ് പോലീസ് അടച്ചിട്ടിരിക്കുകയാണ്. എസ്ഐടി കസ്റ്റഡിയിലെടുത്ത രാഹുലിന്റെ ഡ്രൈവർ ഉൾപ്പടെയുള്ളവരെ എസ്ഐടി ചോദ്യം ചെയ്യുകയാണ്.
