തിരുവന്തപുരം: രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. രാജ്ഭവനെ വർഗീയവത്കരണത്തിന്റെ സ്ഥലമാക്കരുതെന്ന് ഗോവിന്ദൻ പ്രതികരിച്ചു.
വിഷയത്തിൽ സിപിഎമ്മും ഉറച്ച നിലപാട് തന്നെയാണ് കൈക്കൊണ്ടിരിക്കുന്നത്. അത് ഗവര്‍ണറുടെയും രാജ്ഭവന്റെയും സമീപനത്തിന് എതിരാണെന്ന് ഗോവിന്ദൻ പറഞ്ഞു.
ബിജെപി വിരുദ്ധ സര്‍ക്കാരുകളുള്ള എല്ലാ സംസ്ഥാനങ്ങളിലും വര്‍ഗീയവത്കരണത്തിന്റെ ഉപകരണമായി ഗവര്‍ണര്‍മാരെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഗവര്‍ണറുടെ ആസ്ഥാനമായ രാജ്ഭവന് നിയമസഭ പോലെ ഒരു പൊതു ഇടമാണ്.
അത്തരമൊരു ഇടം വര്‍ഗീയത പ്രചരിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കാന്‍ പാടില്ലെന്നും അത് അസംബന്ധമാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Leave feedback about this