breaking-news

രാജി പ്രഖ്യാപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

പത്തനംതിട്ട: യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം രാജി പ്രഖ്യാപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. ഹൈക്കമാന്റ് രാജി ആവശ്യപ്പെട്ടത് വ്യാജ വാർത്തയാണെന്നും അത്തരം ആരോപണങ്ങൾ തെളിയിച്ചാൾ നിങ്ങൾ പറയുന്ന പണിയെടുക്കാമെന്നും രാഹുൽ പ്രതികരിച്ചു. പീഡന പരാതിയിൽ മറുപടിയുമായി രം​ഗത്തെത്തിയതായിരുന്നു അദ്ദേഹം. യുവ നടി എന്റെ അടുത്ത സുഹൃത്താണെന്നും ആരോപണങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിക്കുന്നു. .പരാതിയിൽ പേര് പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല അടിസ്ഥാന രഹിതമാണെന്നും രാഹുൽ പ്രതികരിക്കുന്നു. ഉത്തരവാദിത്തപ്പെട്ട ആരും തന്നെ രാജിവക്കണെമെന്ന് ആവശ്യപ്പെട്ടിട്ടില്ല. വി.ഡി സതീശന് മുന്നിൽ പരാതി ലഭിച്ചതായി ഇതുവരെ എന്നോട് പ്രതികരിച്ചിട്ടില്ലെന്നും രാഹുൽ പ്രതികരിക്കുന്നു.

രാജ്യത്തെ നിയമ സംവിധാനത്തിൽ വിശ്വസിക്കുന്നു ആളാണ് ഞാൻ. ആരും രാജി ആവശ്യപ്പെട്ടിട്ടില്ല. പരാതി വന്നാൽ നിയമപരമായി നേരിടുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിക്കുന്നു. അടിസ്ഥാന ര​ഹിതമായ ഒരു ചാറ്റിന്റെ പേരിലാണ് ഈ ആരോപണങ്ങൾ ഉയരുന്നത്. പരാതിക്കാരിയുടെ കയ്യിൽ വ്യക്തമായ തെളിവുണ്ടെഹ്കിൽ പുറത്ത് വിടണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. കോൺ​ഗ്രസ് പ്രവർത്തകൻ എന്നതാണ് എന്റെ പദവി. ഈ നാട്ടിലെ ലക്ഷക്കണക്കിന് കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രതിനിധിയാണ് ഞാൻ എന്നും രാഹുൽ പ്രതികരിക്കുന്നു.

ഹണി ഭാസ്കറുടെ ആരോപണം അവർ തെളിയിക്കട്ടെയെന്നും രാഹുൽ പ്രതികരിച്ചു. ഞാൻ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്താൽ അത് തെളിയിക്കാനുള്ള ഉത്തരവാദിത്തം എനിക്കാണ്. നിയമവിരുദ്ധമായി ഒരു പ്രവർത്തിയും ചെയ്തിട്ടില്ലെന്നും രാഹുൽ പ്രതികരിച്ചു. ഫോൺ സംഭാഷണത്തിൽ മറുപടി പറയാതെയാണ് രാഹുലിന്റെ മറുപടി. കുറ്റക്കാരനെന്ന് തെളി‍ഞ്ഞാൽ നിയമനടപടി നേരിടാൻ തയ്യാറെന്ന് രാഹുൽ പ്രതികരിച്ചു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video