loginkerala breaking-news മുഹറം 10 അവധിയിൽ മാറ്റമില്ല; തിങ്കളാഴ്ച അവധിയില്ല
breaking-news Kerala

മുഹറം 10 അവധിയിൽ മാറ്റമില്ല; തിങ്കളാഴ്ച അവധിയില്ല

Lantern that have moon symbol on top with blurred focus of paper cut for mosque shape background. Ramadan Kareem and Islamic new year concept.

തിരുവനന്തപുരം :സംസ്ഥാനത്ത് മുഹറം അവധിയില്‍ മാറ്റമില്ല. മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച അവധിയില്ല. നേരത്തെ തയ്യാറാക്കിയ കലണ്ടര്‍ പ്രകാരം നാളെ തന്നെയായിരിക്കും മുഹറം അവധി. തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന് നേരത്തെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.

ചന്ദ്രമാസപ്പിറവി പ്രകാരം ഈ വര്‍ഷം മുഹറം പത്ത് വരുന്നത് ജൂലൈ 7 തിങ്കളാഴ്ചയാണ്. മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ടി വി ഇബ്രാഹിം എംഎല്‍എ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

ചന്ദ്ര മാസ പിറവിയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കുന്ന മുഹറം 10 തിങ്കളാഴ്ചയാണ് കേരളത്തില്‍ ആചരിക്കുന്നത്. സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരം ജൂലൈ 6 ഞായറാഴ്ച ആണ് നിലവില്‍ അവധി ഉള്ളത്.

എന്നാല്‍ മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഫയല്‍ ജനറല്‍ അഡ്മിസ്‌ട്രേഷന്‍ വിഭാഗത്തിന്റെ പരിഗണനയിലാണ്’, അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇസ്‌ലാമിക കലണ്ടറിലെ ആദ്യ മാസമായ മുഹറം ഇസ്‌ലാമിക പുതുവത്സരത്തിന്റെ ആരംഭത്തെയാണ് സൂചിപ്പിക്കുന്നത്.

Exit mobile version