Business gulf

മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ്

അബുദാബി : മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ അൽ റുഹ സ്ട്രീറ്റിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു. ജിസിസിയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് MBZ സിറ്റിയിലെ പുതിയ ലുലു ഹൈപ്പർമാർക്കറ്റ്.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ സായിദ് സിറ്റി മുനിസിപ്പാലിറ്റി സെൻറർ ഡയറക്ടർ എൻജിനീയർ മുഹമ്മദ് അബ്ദുല്ല അൽ ഹൊസാനി ഉദ്ഘാടനം നിർവ്വഹിച്ചു.

യുഎഇയുടെ വിഷൻ 2030ന് പിന്തുണ നൽകുന്നതാണ് MBZ സിറ്റിയിലെ പുതിയ ലുലു ഹൈപ്പർമാർക്കറ്റെന്നും ആഗോള ഷോപ്പിങ്ങ് സേവനം യുഎഇയുടെ കൂടുതൽ മേഖലകളിലേക്ക് കൂടി ലഭ്യമാക്കുകയാണ് ലുലുവെന്നും എം.എ യൂസഫലി പറഞ്ഞു. ജിസിയിലെ ലുലു റീട്ടെയ്ലിൻറെ 256ആമത്തെ സ്റ്റോറാണ് MBZലേത്. അബുദാബിയിൽ മാത്രം 18 പുതിയ സ്റ്റോറുകൾ കൂടി തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

125,000 സ്ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റ് ലോകോത്തര ഷോപ്പിങ്ങ് അനുഭവമാണ് സമ്മാനിക്കുന്നത്. ഗ്രോസറി, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ് ബേക്കറി, മത്സ്യം-ഇറച്ചി ലൈവ് കൗണ്ടറുകൾ അടക്കം ഉപഭോക്താകൾക്കായി ഒരുക്കിയിട്ടുണ്ട്. ഫാഷൻ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വിപുലമായ ശേഖരവുമായി ലുലു ഫാഷൻ സ്റ്റോറും, ഇലക്ട്രോണിക്സ് ഹോം അപ്ലെയൻസ് ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവുമായി ലുലു കണക്ടും മികച്ച ഷോപ്പിങ്ങ് അനുഭവമാണ് സമ്മാനിക്കുക.

യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങളുടെയും ഇരുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള വിപുലമായ ഉത്പന്നങ്ങളുടെ ശേഖരവും ലുലുവിൽ ഒരുക്കിയിട്ടുണ്ട്. ഷോപ്പിങ്ങ് കൂടുതൽ സുഗമമാക്കാൻ സെൽ ചെക്ക് ഔട്ട് കൗണ്ടറുകൾ, ഇരുന്നൂറോളം കാറുകൾക്കുള്ള പാർക്കിംഗ് സൗകര്യവും സജ്ജമാണ്.

ലുലു ഗ്രൂപ്പ് സിഇഒ സെയ്ഫി രൂപാവാല, ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം.എ, ലുലു അബുദാബി ഡയറക്ടർ അബൂബക്കർ, റീജിയണൽ ഡയറക്ടർ അജയ് കുമാർ എന്നിവരും സംബന്ധിച്ചു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video