കൊച്ചി: മുനമ്പം വിഷയത്തില്‍ മാന്യമായ തീരുമാനംഎടുക്കേണ്ടത് സര്‍ക്കാര്‍ തന്നെയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കൊച്ചിയില്‍ വാര്‍ത്താ ലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം വിഷയത്തില്‍ മുസ്‌ലിം സമുദാവയവും ക്രിസ്ത്യന്‍ സമുദായവും ഒരു ഏറ്റുമുട്ടലിലേക്ക് പോകരുതെന്ന ലക്ഷ്യത്തിലാണ് മുസ്‌ലിം ലീഗ് സമുദായ നേതാക്കളുടെ യോഗം വിളിക്കുകയും ബിഷപ്പുമാരെ നേരില്‍ കാണുകയും ചെയ്ത്.
വഖഫ് സംബന്ധമായ വിഷയങ്ങള്‍ ഉണ്ട്. അവിടെ കാലങ്ങളായി താമസിക്കുന്നവരുടെയും വിഷയങ്ങളുണ്ട്. അതില്‍ മുസ്‌ലിം ലീഗിന്റെ തീരുമാനം സര്‍ക്കാര്‍ ഉചിതമായ തീരുമാനം കൈക്കൊള്ളട്ടേ എന്നു തന്നെയാണ്. വസ്തുതാപരമായും നിയമപരമായുമുള്ള തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്. സമസ്തയുമായി ലീഗിന് പ്രശ്‌നങ്ങളൊന്നുമില്ല. ലീഗിലുള്ളവര്‍ സമസ്തയിലുണ്ട്, സമസ്തയിലുള്ളവര്‍ ലീഗിലുമുണ്ട്. ഒരുകാലത്തും ലീഗും സമസ്തയും തമ്മില്‍ ഏറ്റുമട്ടലുണ്ടായിട്ടില്ല. സമസ്തയിലുള്ളവരുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ട്. അത് പരിഹരിച്ച് മുന്നോട് പോകുന്നതിനായി ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.