loginkerala breaking-news മാസപ്പിറവി കണ്ടു : ഒമാൻ ഉൾപ്പടെ ​ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ വൃതാരംഭം
breaking-news Kerala

മാസപ്പിറവി കണ്ടു : ഒമാൻ ഉൾപ്പടെ ​ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ വൃതാരംഭം

ജിദ്ദ: വെള്ളിയാഴ്‌ച വൈകീട്ട് മാസപ്പിറവി ദൃശ്യമായതിനാൽ ഒമാൻ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ ശനിയാഴ്ച റമദാൻ ഒന്ന്.സൗദിയിലെ തുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം വെള്ളിയാഴ്‌ച ശഅ്ബാൻ 29 പൂർത്തിയായതിനാൽ റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുഴുവൻ മുസ്ലിംകളോടും സുപ്രീംകോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

സാധാരണ മാസപ്പിറവി നിരീക്ഷിക്കാറുള്ള തുമൈർ, അൽ ഹരീഖ്, ശഖ്‌റ, ഹുത്ത സുദൈർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇത്തവണയും നിരീക്ഷണത്തിന് സംവിധാനം ഏർപ്പെടുത്തിയിരുന്നെങ്കിലും എല്ലാ സ്ഥലങ്ങളിലും ആകാശം മേഘവൃതം ആയതിനാലും പൊടിക്കാറ്റ് ഉണ്ടായതിനാലും നിരീക്ഷണത്തിന് പ്രയാസമുണ്ടാക്കിയിരുന്നു.

എന്നാൽ തുമൈറിൽ ആകാശം തെളിഞ്ഞതോടെ ചന്ദ്രക്കല ദൃശ്യമാവുകയായിരുന്നു. മാസപ്പിറവി കണ്ടത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് അൽപ സമയത്തിനകം സൗദി സുപ്രീംകോടതിയിൽ നിന്നും പുറത്തിറങ്ങും.

Exit mobile version