loginkerala gulf മസ്കറ്റിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്
gulf

മസ്കറ്റിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്

മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ വാണിജ്യസ്ഥാപനത്തിൽ ഗ്യാസ് സിലിണ്ടർപൊട്ടിത്തെറിച്ച് നിരവധിപേർക്ക് പരിക്ക്. ഖുറിയാത്ത് വിലായത്തിലാണ് സംഭവം. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയണെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.

കെട്ടിടത്തിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്. പലർക്കും സാര​മായ പരിക്കേറ്റിട്ടുണ്ട്. തൊട്ടടുത്ത കെട്ടിടത്തെയും അപകടം ബാധിച്ചു. മസ്‌കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങൾ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Exit mobile version