കൊച്ചി: ലയണ്‍സ് ഇന്‍ര്‍നാഷണല്‍ ഡിസ്ട്രിക്ക് 318 സിയുടെ നേതൃത്വത്തില്‍ ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശാരീരിക വൈകല്യമുള്ള കുട്ടികളുടെ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ നടന്‍ കൈലാഷ് മുഖ്യാതിഥിയായി.
36 സ്‌കൂളുകളില്‍ നിന്നായി ആയിരത്തില്‍പ്പരം കുട്ടികളാണ് പങ്കെടുത്തത്. കേരള ബ്ല്‌ളാസ്റ്റേഴ്‌സിലെ കളിക്കാര്‍ കുട്ടികള്‍ക്കൊപ്പം രാവിലെ മുതല്‍ പങ്കെടുത്തു. കായിക മത്സരങ്ങളുടെ ഉദ്ഘാടനം ബ്‌ളാസ്റ്റേഴ്‌സ് സ്‌ട്രെക്കര്‍ ക്വാമെ പെപ്ര നിര്‍വഹിച്ചു.
മാര്‍ച്ച് ഫാസ്റ്റ് ഫ്‌ളാഗ് ഓഫ് ലയണണ്‍സ് 318 സി ഡിസ്ട്രിക്ക് ഗവര്‍ണര്‍ രാജന്‍ എന്‍ നമ്പൂതിരി നിര്‍വഹിച്ചു. ദ്രോരാചാര്യ എസ് മുരളി സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ ബിജി ജോര്‍ജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോമന്‍ വെല്‍ത്ത് ഗെയിം ഫെന്‍സിങ് മെഡല്‍ ജേതാവ് സിനി സെബാസ്റ്റ്യന്‍ , ബൈജു എഴുപുന്ന അടക്കമുള്ളവര്‍ പങ്കാളികളായി.