മലപ്പുറം: പുതിയ മുന്നണിയുമായി പി.വി.അന്‍വര്‍. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ മത്സരിക്കുക ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടെ ബാനറിലായിരിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് മുന്നണി. ആംആദ്മി പാർട്ടിയും മുന്നണിയുടെ ഭാഗമായേക്കും.
നിലന്പൂരിലെ വിവിധ സംഘടനകളുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് അൻവർ പ്രതികരിച്ചു. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്കെതിരെ ഭീഷണിയുമായാണ് അൻവർ രംഗത്തെത്തിയത്.
ഇരുമുന്നികളിലെയും നേതാക്കള്‍ കാട്ടിക്കൂട്ടിയ പലതിന്റെയും തെളിവുകള്‍ തന്റെ കൈവശമുണ്ട്. വേണ്ടി വന്നാല്‍ നിലമ്പൂര്‍ അങ്ങാടിയില്‍ ടിവി വച്ച് അത് കാണിക്കുമെന്നും അന്‍വര്‍ ഭീഷണി മുഴക്കി.