loginkerala breaking-news പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
breaking-news

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോട്ടയം : കോട്ടയത്ത് പേരൂർ കണ്ടൻചിറയിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.ഏറ്റുമാനൂർ സ്വദേശിയായ ജോമി ഷാജിയാണ് മരിച്ചത്. 32 വയസായിരുന്നു. തിങ്കൾ രാത്രി 12.30 ഓടെ ഏറ്റുമാനൂർ മണർകാട് ബൈപ്പാസിൽ പേരൂർ കണ്ടൻചിറയിലാണ് അപകടം. ജോമി സഞ്ചരിച്ചിരുന്ന ബൊലേറോ കാർ പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

അപകടത്തെ തുടർന്ന് വാഹനം പെട്ടി പൊളിച്ചാണ് പരിക്കേറ്റ ജോമിയെ പുറത്തെത്തിച്ചത്. തുടർന്ന് കോട്ടയം കാരിത്താസിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.

Exit mobile version