Uncategorized

പരമശിവന്റെ വാഹനമായ കാളയെ അധിഷേപിച്ചു; യുവമോർച്ചക്കെതിരെ പരാതി നൽകി കോൺ​ഗ്രസ്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ കാളയുമായി എത്തിയതിനെതിരെ പരാതി. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ ഗൗതം കാട്ടാക്കടയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. യുവമോർച്ച മാർച്ചിൽ കാളയുടെ മുഖം മറയ്ക്കുകയും മൂക്കുകയര്‍ പിടിച്ചു വലിച്ചു മുറിവുണ്ടാക്കുന്ന തരത്തില്‍ കാളയെ കിലോമീറ്ററുകളോളം നടത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു. 

“പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ കണക്കിലെടുത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സമരങ്ങള്‍ നടത്തി വരുന്നുണ്ട്. എന്നാല്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ ജീവനുള്ള കാളയെ ഉപയോഗിക്കുകയും അതിന്റെ കണ്ണുകള്‍ മറയ്ക്കുന്ന രീതിയില്‍ മുഖംമൂടി വയ്ക്കുകയും അതിന്റെ കാഴ്ച്ച മറയ്ക്കുകയും മൂക്കുകയര്‍ പിടിച്ചു വലിച്ചു മുറിവുണ്ടാക്കുന്ന തരത്തില്‍ കാളയെ കിലോമീറ്ററുകളോളം നടത്തിക്കുകയും ചെയ്യുകയുണ്ടായി.” പരാതിയിൽ പറയുന്നു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video