പത്തനംതിട്ട: പത്തനംതിട്ട പോക്‌സോ കേസില്‍ 62 പേരുടെ പേര് വിവരങ്ങള്‍ പെണ്‍കുട്ടി പറഞ്ഞതായി സി. ഡ.ബ്ല്യു.സി ചെയര്‍മാന്‍ അഡ്വ.രാജീവ്. പലതും തുറന്നു പറയാനുണ്ടെന്ന് പെണ്‍കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് സന്നദ്ധ സംഘടനാംഗങ്ങളാണ് പെണ്‍കുട്ടിയെ തങ്ങളെ ഏല്‍പ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വീടുമായി അടുപ്പമുള്ള ആളുകളാണ് ആദ്യം പീഡിപ്പിച്ചത്. അച്ഛന്റെ മൊബൈല്‍ ഫോണ്‍ വഴിയാണ് പെണ്‍കുട്ടി ആളുകളെ ബന്ധപ്പെട്ടിരുന്നത്. കായികതാരമായ പെണ്‍കുട്ടി പരിശീലകരാലും പീഡിപ്പിക്കപ്പെട്ടു. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അഞ്ചുപേരുടെ അറസ്റ്റിലേക്ക് എത്തിയത്. 42 പേരുടെ ഫോണ്‍ നമ്പറുകള്‍ പെണ്‍കുട്ടി അച്ഛന്റെ ഫോണില്‍ സേവ് ചെയ്തിരുന്നു.
കേസില്‍ എട്ട് പേരെക്കൂടി പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയില്‍ എടുത്തവരെ വിശദമായി ചോദ്യം ചെയ്യും. പെണ്‍കുട്ടിയുടെ മൊഴി പൊലിസ് രേഖപ്പെടുത്തും. അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. CWCയുടെ ഗൃഹസന്ദര്‍ശന പരിപാടിയിലാണ് രണ്ടു കൊല്ലമായുള്ള പീഡനവിവരങ്ങള്‍ പുറത്തെത്തിയത്.