loginkerala breaking-news നടൻ വിശാലിനെക്കുറിച്ച് അപകീർത്തികരമായ വീഡിയോ; മൂന്ന് യൂട്യൂബ് ചാനലുകൾക്കെതിരെ നിയമനടപടി
breaking-news Kerala

നടൻ വിശാലിനെക്കുറിച്ച് അപകീർത്തികരമായ വീഡിയോ; മൂന്ന് യൂട്യൂബ് ചാനലുകൾക്കെതിരെ നിയമനടപടി

ചെന്നൈ : നടൻ വിശാലിനെക്കുറിച്ച് അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് 3 യുട്യൂബ് ചാനലുകൾക്കെതിരെ പൊലീസ് കേസെടുത്തു. പൊതുപരിപാടിയിൽ നടൻ വിശാലിന്റെ കൈകൾ വിറയ്ക്കുന്നതും സംസാരിക്കാൻ പാടുപെടുന്നതുമായ വിഡിയോ പുറത്തുവന്നിരുന്നു. വിശാലിന്റെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ച സാഹചര്യത്തിൽ, അദ്ദേഹത്തിനു കടുത്ത പനിയാണെന്നും മൈഗ്രേനുണ്ടെന്നുമായിരുന്നു ഔദ്യോഗിക വിശദീകരണം.

എന്നാൽ, ചില യുട്യൂബ് ചാനലുകൾ വിശാലിന്റെ ആരോഗ്യനിലയെക്കുറിച്ച് അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിച്ചതോടെ, നടികർ സംഘം പ്രസിഡന്റ് നാസർ നൽകിയ പരാതിയിലാണ് 3 ചാനലുകൾക്കെതിരെ തേനാംപെട്ട് പൊലീസ് കേസെടുത്തത്.

Exit mobile version