loginkerala breaking-news നടൻ ദിലീപിന് അനുകൂലമായി പ്രസ്താവന; കോടതിയലക്ഷ്യ കേസിൽ ആർ ശ്രീലേഖ ഇന്ന് മറുപടി നൽകും
breaking-news

നടൻ ദിലീപിന് അനുകൂലമായി പ്രസ്താവന; കോടതിയലക്ഷ്യ കേസിൽ ആർ ശ്രീലേഖ ഇന്ന് മറുപടി നൽകും

കൊച്ചി : നടൻ ദിലീപിന് അനുകൂലമായി പ്രസ്താവന നടത്തിയ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട അതിജീവിത നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ആര്‍ ശ്രീലേഖ ഇന്ന് മറുപടി നല്‍കുന്നത്.. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ആര്‍ ശ്രീലേഖയ്ക്ക് എതിരായ കേസ് പരിഗണിക്കുന്നത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപ് നിരപരാധിയാണെന്ന ആര്‍ ശ്രീലേഖയുടെ വിവാദ പരാമര്‍ശത്തിലാണ് കോടതിയലക്ഷ്യ ഹര്‍ജി.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാംപ്രതി ദിലീപും കോടതിയലക്ഷ്യ കേസില്‍ എതിര്‍ കക്ഷിയാണ്. പൊലീസ് കള്ളത്തെളിവുകൾ ഉണ്ടാക്കി എന്ന ആരോപണത്തിലാണ് ഹർജി. ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീലേഖ ആരോപണം ഉന്നയിച്ചത്. നേരത്തെ ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകൾ റിപ്പോർട്ടർ പുറത്തുവിട്ടിരുന്നു. ദിലീപിന് അനുകൂലമായി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു.

Exit mobile version