breaking-news Kerala

തൃശൂർ എറണാകുളം ദേശീയപാത കേന്ദ്രീകരിച്ച് പരിശോധനയുമായി വിജിലൻസ്; രാത്രി ഡ്യൂട്ടിയിൽ വാഹനത്തിൽ ഉറങ്ങുന്ന ഉൾപ്പടെ പൊലീസുകാർ പിടിയിൽ ; പരിശോധനയിൽ കണക്കിൽപ്പെടാത്ത പണവും കണ്ടെത്തി

വിജിലൻസ് സെൻട്രൽ റേഞ്ച് പരിധിയിലുള്ള എറണാകുളം തൃശ്ശൂർ പാലക്കാട് ജില്ലകളിലായി നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണവുമായി പോലീസ് ഉദ്യോ​ഗസ്ഥരെ പിടികൂടി. ദേശീയപാത പെട്രോളുകളിലും കൺട്രോൾ റൂം വാഹനങ്ങളിലുമാണ് പുലർച്ചെ മിഡ്നൈറ്റ് ഓപ്പറേഷൻ എന്ന പേരിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത് . എറണാകുളം തൃശ്ശൂർ പാലക്കാട് ജില്ലകളിലായി 13 ഹൈവേ പെട്രോൾ വാഹനങ്ങളും 12 കൺട്രോൾ റൂം വാഹനങ്ങളും പരിശോധിച്ചു.

മണ്ണാർക്കാട് ഹൈവേ പെട്രോൾ വാഹനത്തിൽ നിന്നും കണക്കിൽ പെടാത്ത 2850 രൂപയും, പെരുമ്പാവൂർ കൺട്രോൾ റൂം വാഹനത്തിൽ നിന്നും 2000 രൂപയും മൂവാറ്റുപുഴ കൂത്താട്ടുകുളം കാലടി മേഖലയിലെ ഹൈവേ പെട്രോൾ വാഹനത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ മദ്യപച്ച രീതിയിലും കണ്ടെത്തി. ഹൈവേ പെട്രോൾ വാഹനം ഹൈവേ കേന്ദ്രീകരിച്ച് പെട്രോളിങ് നടത്താതെ ഹൈവേയിൽ നിന്നും മാറി കിടന്നതായും കണ്ടെത്തി. ഈ വാഹനം പരിശോധിട്ടപ്പോൾ ഡ്യൂട്ടി സമയത്ത് മൂന്ന് എസ്ഐ മാരും ഒരു എഎസ്ഐയും രണ്ട് ഗ്രേഡ് സി പി ഓ മാരും ഡ്രൈവർ ഡ്യൂട്ടിയിൽ ഉള്ള മൂന്നു പോലീസുകാരും ഉൾപ്പെടെ 9 പേർ വാഹനം ഒതുക്കി ഉറങ്ങുകയായിരുന്നു. ഇവർക്കെതിരെയും വിജിലൻസ് നടപടി സ്വീകരിച്ചു.
സെൻട്രൽ റെയിഞ്ച് സൂപ്രണ്ട് പോലീസ് ശശിധരൻ എസ്. ഐപിഎസിന്റെ നേതൃത്വത്തിൽ എറണാകുളം തൃശ്ശൂർ പാലക്കാട് ജില്ലകളിൽ നിന്നായി 5 ഡിവൈഎസ്പി മാരും 12 ഇൻസ്പെക്ടർമാരും അറുപതോളം വിജിലൻസ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video