loginkerala breaking-news ജി7 ഉച്ചകോടിയിൽ മോദി പ​ങ്കെടുക്കും; ഒടുവിൽ കനേഡിയൻ പ്രധാനമന്ത്രിയുടെ ക്ഷണം
breaking-news

ജി7 ഉച്ചകോടിയിൽ മോദി പ​ങ്കെടുക്കും; ഒടുവിൽ കനേഡിയൻ പ്രധാനമന്ത്രിയുടെ ക്ഷണം

ന്യൂഡൽഹി: കാനഡയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ​ങ്കെടുക്കുമെന്ന് പ്രധാനമന്ത്രി നന്ദ്രേ മോദി. കനേഡിയൻ പ്രധാനമന്ത്രി സമ്മേളനത്തിന് ക്ഷണിച്ചുവെന്ന് മോദി പറഞ്ഞു. എക്സിലൂടെയായിരുന്നു മോദിയുടെ പ്രതികരണം. ഫോണിൽ വിളിച്ചാണ് കനേഡിയൻ പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചത്.

കനേഡിയൻ പ്രധാനമന്ത്രി മാർക്ക് ജെ കാർണിയുടെ ക്ഷണം ലഭിച്ചതിൽ സന്തോഷമുണ്ട്. ഫോൺ സംഭാഷണത്തിൽ തെരഞ്ഞെടുപ്പിൽ വിജയം നേടിയ അദ്ദേഹത്തെ അഭിനന്ദിച്ചു. ഈ വർഷം കാനഡയിൽ വെച്ചുനടക്കുന്ന ജി7 സമ്മേളനത്തിൽ പ​​ങ്കെടുക്കുമെന്നും മോദി എക്സിലെ കുറിപ്പിൽ വ്യക്തമാക്കി.

Exit mobile version