loginkerala breaking-news ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യി​ലെ ച​രി​ത്ര നേ​ട്ടം: ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി
breaking-news Kerala

ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യി​ലെ ച​രി​ത്ര നേ​ട്ടം: ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഐ​സി​സി ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യി​ലെ ച​രി​ത്ര നേ​ട്ട​ത്തി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി. ഇ​ന്ത്യ​ൻ ടീ​മി​നെ​ക്കു​റി​ച്ച് അ​ഭി​മാ​ന​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു.

ഐ​സി​സി ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ ച​രി​ത്ര നേ​ട്ട​മാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്. ഫൈ​നി​ൽ ന്യൂ​സി​ല​ൻ​ഡി​നെ അ​ഞ്ച് വി​ക്ക​റ്റി​ന് ത​ക​ർ​ത്താ​ണ് ഇ​ന്ത്യ കി​രീ​ടം നേ​ടി​യ​ത്. ഇ​തോ​ടെ ചാ​ന്പ്യ​ൻ​സ് ടോ​ഫി​യി​ൽ ഇ​ന്ത്യ​യു​ടെ കി​രീ​ട​ങ്ങ​ളു​ടെ എ​ണ്ണം മൂ​ന്നാ​യി. 2002ലും 2013​ലും ഇ​ന്ത്യ ചാ​ന്പ്യ​ൻ​സ് ട്രോ​ഫി കി​രീ​ടം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

ഫൈ​ന​ലി​ൽ ന്യൂ​സി​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 252 വി​ജ​യ​ല​ക്ഷ്യം ഒ​രോ​വ​ർ ശേ​ഷി​ക്കെ ഇ​ന്ത്യ മ​റി​ക​ട​ന്നു.​നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ​യു​ടേ​യും ശ്രേ​യ​സ് അ​യ്യ​രു​ടേ​യും കെ.​എ​ൽ രാ​ഹു​ലി​ന്‍റെ​യും ഇ​ന്നിം​ഗ്സു​ക​ളാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. 76 റ​ൺ​സെ​ടു​ത്ത രോ​ഹി​ത് ശ​ർ​മ​യാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ർ.

ഏ​ഴ് ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു രോ​ഹി​തി​ന്‍റെ ഇ​ന്നിം​ഗ്സ്. ശ്രേ​യ​സ് അ​യ്യ​ർ 48 റ​ൺ​സും കെ.​എ​ൽ രാ​ഹു​ൽ 34 റ​ൺ​സും എ​ടു​ത്തു.

Exit mobile version