loginkerala Kerala ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി
Kerala

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി

കണ്ണൂർ:ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി. കല്ലിനടിയിൽ ഒളിപ്പിച്ച നിലയിലാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനക്കിടയിൽ ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. ​ഗോവിന്ദചാമി ജയിൽ ചാടിയ സംഭവത്തിൽ വീഴ്ച സംഭവിച്ച ജയിൽ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ നൽകുകയും വിശദമായ അന്വേഷണം നടക്കുകയും ചെയ്യുമ്പോഴാണ് മൊബൈൽ ഫോൺ കണ്ടെത്തുന്ന സംഭവം. ജയിലിൽ അധികൃതർ തടവുകാർക്ക് വഴിവിട്ട സഹായങ്ങൾ ചെയ്തു നൽകുന്നു എന്ന ആരോപണം നിലനിൽക്കുകയാണ്.

Exit mobile version