loginkerala breaking-news ഖേദം പ്രകടിപ്പിച്ചിട്ടും എന്തിന് ജയിൽ; ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചതിന് ജയിലിലടച്ച വിദ്യാർത്ഥിയെ മോചിപ്പിക്കണമെന്ന് മുംബൈ ഹെെക്കോടതി
breaking-news Kerala

ഖേദം പ്രകടിപ്പിച്ചിട്ടും എന്തിന് ജയിൽ; ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചതിന് ജയിലിലടച്ച വിദ്യാർത്ഥിയെ മോചിപ്പിക്കണമെന്ന് മുംബൈ ഹെെക്കോടതി

ഹാരാഷ്ട്രയിലെ പൂനെയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഖദീജ ശൈഖിനെയാണ് മെയ് 7ന് ഓപ്പറേഷന്‍ സിന്ദൂറിനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്യുന്നത്.

പൂനെ പോലീസിന് പുറമെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, എന്‍ഐഎ എന്നിവരും കേസ് അന്വേഷണത്തിലുണ്ടായിരുന്നു.എന്നാല്‍ ബോംബെ ഹൈകോടതി രൂക്ഷ വിമര്‍ശനമാണ് ഇന്ന് കേസില്‍ വിധിയില്‍ ഉന്നയിച്ചത്. പോസ്റ്റ് രണ്ട് മണിക്കൂറില്‍ പിന്‍വലിക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിട്ടും അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ കോടതി വിമര്‍ശിച്ചു.

ഖദീജ ശൈഖിനെ പുറത്താക്കിയ കോളേജിനെതിരെ കോടതി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. രണ്ട് പരീക്ഷകള്‍ വിദ്യാര്‍ത്ഥിനിക്ക് നഷ്ടമായതില്‍ ”നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ ജീവിതമാണ് നശിപ്പിക്കുന്നത്” എന്നാണ് കോടതി വിമര്‍ശനം.

”ദേശീയ താല്പര്യം” എന്ന് മറുപടി പറഞ്ഞ കോളേജിനോട് ”എന്ത് ദേശീയ താല്പര്യം” എന്നാണ് കോടതി ചോദിച്ചത്.

Exit mobile version