archive Politics

കോൺഗ്രസ് പ്രകടനത്തിനിടയിലേക്ക് ബൈക്കിലെത്തി; യുവാക്കളും പ്രവർത്തകരും തമ്മിൽ നടുറോഡിൽ സംഘർഷം

തൃശ്ശൂര്‍; കുന്നംകുളത്ത് കോൺഗ്രസ് നടത്തിയ  പ്രകടനത്തിനിടയിലേക്ക് ബൈക്കുമായെത്തിയതിനെ  ചൊല്ലി യുവാക്കളും  പ്രവർത്തകരും തമ്മിൽ നടുറോഡിൽ സംഘർഷം. ഇന്നലെ രാത്രി 8 മണിയോടെ കുന്നംകുളം – ഗുരുവായൂര്‍ റോഡിലാണ് സംഭവം.

വിലക്കയറ്റത്തിനും വൈദ്യുതി വില വർദ്ധനവിനുമെതിരെ  കുന്നംകുളം നഗരത്തില്‍ പ്രതിഷേധം നടന്നിരുന്നു. കുന്നംകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. 

പ്രകടനം ഗുരുവായൂർ റോഡിൽ എത്തിയപ്പോഴാണ്  യുവാക്കൾ ബൈക്കുമായി പ്രധിഷേധത്തിനിടയിലേയ്ക്ക് കയറിയത്. ഇതോടെ  കോൺഗ്രസ് പ്രവർത്തകര്‍ പ്രകോപിതരായി. തുടര്‍ന്ന് യുവാക്കളും പ്രവര്‍ത്തകരും തമ്മിൽ വാക്കുതർക്കമുണ്ടായി. 

ഒടുവില്‍ കുന്നംകുളം പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് സംഘർഷം ശാന്തമാക്കിയത്.