breaking-news

കോന്നിയിലെ പാറമട അപകടം; രണ്ട് തൊഴിലാളകൾ മരിച്ചു

പത്തനംതിട്ട : കോന്നിയിലെ പാറമടയിൽ പണി നടക്കുന്നതിനിടെ കൂറ്റൻ പാറ ഹിറ്റാച്ചിക്ക് മുകളിൽ വീണ് അപകടം ഉണ്ടായതിനെ തുടർന്ന് ഒഡിഷ സ്വദേശി മഹാദേവ് പ്രധാൻ (51), ബിഹാർ സ്വദേശി അജയ് കുമാർ റെ (38) എന്നിവരാണ് മരിച്ചത്. പത്തനംതിട്ട കോന്നി പയ്യനാമൺ ചെങ്കുളത്ത് പാറമടയിലാണ് അപകടം നടന്നത്.

ഹിറ്റാച്ചിക്ക് മുകളിൽ പാറ വീണാണ് അപകടം ഉണ്ടായത്. ഇന്ന് വൈകുന്നേരം മൂന്നു മണിക്കാണ് സംഭവം നടന്നത്.പണി നടക്കുന്നതിനിടെ പാറ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. മാനദണ്ഡം പാലിക്കാതെയാണ് പാറമട പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

ഉച്ചഭക്ഷണം കഴിച്ച് ഷിഫ്റ്റ് പ്രകാരം ജോലിക്ക് കയറിയവരാണ് അപകടത്തിൽ പെട്ടത്. അപകടം നടന്ന സ്ഥലത്തേക്ക് എത്തിച്ചേരുക ഏറെ പ്രയാസകരമായിരുന്നു. പാറ ഇടിയുന്നതിനാൽ ഇവിടേയ്ക്ക് എത്തി ചേരാൻ പ്രയാസമായിരുന്നു.

വിവരമറിഞ്ഞ് പൊലീസും ഫയർ ഫോഴ്‌സും അടക്കം ഇവിടെയെത്തിയെങ്കിലും ഹിറ്റാച്ചിയുടെ അടുത്തേക്ക് പോകാൻ സാധിച്ചിരുന്നില്ല .എൻ ഡി ആർ എഫ് സംഘം അപകട സ്ഥലത്തേക്ക് എത്തിയതിനു ശേഷമാണ് രക്ഷാപ്രവർത്തനം പുനരാരംഭിച്ചത്. ചവിട്ടുന്ന പ്രദേശം ഇടിഞ്ഞു വീഴുന്ന അവസ്ഥയാണ് പാറമട.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video