ന്യൂഡൽഹി : മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നു. ബജറ്റിൽ കേരളം പ്രതീക്ഷിച്ചിരുന്ന അതിവേഗ റെയിൽ, എയിംസ് അടക്കമുള്ള പ്രഖ്യാപനങ്ങളില്ല. രാജ്യത്ത് ഏഴിടങ്ങളിൽ അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ചെങ്കിലും പട്ടികയിൽ കേരളം ഉൾപ്പെട്ടില്ല.
തീരദേശ ടൂറിസം പദ്ധതിയിലും കടലാമകളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനുള്ള പദ്ധതികളിലും കേരളത്തെ ഉൾപ്പെടുത്തി. നാളികേര ഉൽപ്പാദനം വികസിപ്പിക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിക്കും. കേരളത്തെ ഉൾപ്പെടുത്തി അപൂർവ ധാതു ഇടനാഴിയും പ്രഖ്യാപിച്ചു

Leave feedback about this