loginkerala breaking-news കൂട്ട്കെട്ട് ചോദ്യം ചെയ്തു; പിതൃസഹോദരന്റെ തല അടിച്ച് പൊളിച്ച് പ്ലസ്റ്റു വിദ്യാർത്ഥി
breaking-news Kerala

കൂട്ട്കെട്ട് ചോദ്യം ചെയ്തു; പിതൃസഹോദരന്റെ തല അടിച്ച് പൊളിച്ച് പ്ലസ്റ്റു വിദ്യാർത്ഥി

പത്തനംതിട്ട : ∙ മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ പ്ലസ്ടു വിദ്യാർഥിയുടെയും (17) കൂട്ടുകാരുടെയും ആക്രമണത്തിൽ പിതൃസഹോദരന് തലയ്ക്ക് അടിയേറ്റു. മണ്ണടി സ്വദേശിക്കാണ് ബൈക്കിന്റെ ഷോക്ക് അബ്സോർബർ കൊണ്ടുള്ള അടിയിൽ പരുക്കേറ്റത്. തലയിൽ 8 തുന്നിക്കെട്ടുണ്ട്. സഹോദരനും മർദനമേറ്റു.

സംഘത്തിലെ പ്ലസ്ടു വിദ്യാർഥിയുടെ സഹോദരനും പിതൃസഹോദരനും ചേർന്ന് ഇയാളുടെ മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വാക്കുതർക്കത്തിനു ശേഷം പ്ലസ്ടു വിദ്യാർഥി കൂട്ടുകാരുമായെത്തി ആക്രമിക്കുകയായിരുന്നു. ഞായറാഴ്ചയാണ് സംഭവം. ഇന്നലെയാണ് പരാതി നൽകിയത്. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത മറ്റ് മൂന്നു പേർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കും.

Exit mobile version