breaking-news Kerala

കാഴ്ചപരിമിതിയുള്ള വനിതകളുടെ ദേശീയ ടി20 ക്രിക്കറ്റ്: മദ്ധ്യപ്രദേശിന് കിരീടം

കൊച്ചി: കാഴ്ചപരിമിതിയുള്ള വനിതകളുടെ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ദേശീയ ടി20 ക്രിക്കറ്റ് ടൂർണമെൻ്റിൽ കർണാടകയെ കീഴടക്കി മദ്ധ്യപ്രദേശ് കിരീടം സ്വന്തമാക്കി. തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൗണ്ടിൽ നടന്ന അവസാന ഓവർ വരെ ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ കർണാടകയെ 4 റൺസിന്‌ പരാജയപെടുത്തിയാണ് മദ്ധ്യപ്രദേശ് ചാമ്പ്യന്മാരായത്. ടോസ് നേടിയ കർണാടക മദ്ധ്യപ്രദേശിനെ ആദ്യം ബാറ്റിങിനയച്ചു. നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മദ്ധ്യപ്രദേശ് 154 റൺസ് നേടി.

മറുപടി ബാറ്റിങ്ങിൽ കർണാടകയ്ക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് എടുക്കാനെ സാധിച്ചുള്ളു. മദ്ധ്യപ്രദേശിനായി 45 റൺസ് നേടി ടോപ് സ്‌കോററാവുകയും ഒരു വിക്കറ്റ് സ്വന്തമാക്കി മികച്ച ബൗളിംഗ് പ്രകടനവും നടത്തിയ സുനിത സ്രാത്തെയാണ് പ്ലയെർ ഓഫ് ദി മാച്ച്. ടൂർണമെൻ്റിൽ കൂടുതൽ റൺസും വിക്കറ്റും സ്വന്തമാക്കിയ സുനിത സ്രാത്തെ തന്നെയാണ് പ്ലയെർ ഓഫ് ദി ടൂർണമെന്റും.

ഒരാഴ്ചയായി കൊച്ചിയിൽ വിവിധ വേദികളിലായി നടന്ന ദേശിയ ടൂർണമെൻ്റിൽ 19 ടീമുകൾ പങ്കെടുത്തു. വിജയികൾക്കുള്ള പുരസ്‌കാര ചടങ്ങിൽ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു മുഖ്യാതിഥിയായി. ലോക ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗസിലിന്റെ (ഡബ്ള്യു.ബി.സി.സി) സെക്രട്ടറി ജനറല്‍ രജനീഷ് ഹെന്റി, ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യയ പ്രസിഡണ്ട് ബുസ ഗൗഡ, ഡോ. ബിന്ദു ശിവശങ്കരൻ നായർ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് സിഎസ്ആർ പ്രോഗ്രാം ലീഡ് ഋതുരാജ് ടെൽകർ, സമര്‍ത്തനം ട്രസ്റ്റ് ഫോര്‍ ഡിസേബിള്‍ഡിന്റെ സിഎഫ്ഓ അഞ്ജനപ്പ മുത്തപ്പ എന്നിവർ പങ്കെടുത്തു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video