loginkerala breaking-news കവി വി.മധുസൂദനൻ നായർക്ക് സാഹിത്യ പരിഷത്ത് പുരസ്‌കാരം
breaking-news Kerala

കവി വി.മധുസൂദനൻ നായർക്ക് സാഹിത്യ പരിഷത്ത് പുരസ്‌കാരം

കൊച്ചി: സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 2024 സമഗ്ര സംഭാവനാ പുരസ്ക്കാരം പ്രശസ്ത കവി വി.മധുസൂദനൻ നായർക്ക് നൽകുമെന്ന് സാഹിത്യ പരിഷത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണൻ അറിയിച്ചു. അൻപതിനായിരം രൂപയും പ്രശസ്തിപത്രവും ടി. കലാധരൻ രൂപകല്പന ചെയ്ത ഫലകവുമടങ്ങുന്ന പുരസ്ക്കാരം 2025 നവംബർ മാസത്തിൽ സാഹിത്യപരിഷത്തിന്റെ വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

Exit mobile version