loginkerala breaking-news കള്ളപ്പണമിടപാടുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്
breaking-news Kerala

കള്ളപ്പണമിടപാടുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്

കോട്ടയം: കള്ളപ്പണമിടപാടുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ്. വാഴൂർ സ്വദേശി നിഷാദ് വടക്കേമുറിയിലിന്റെ വീട്ടിലാണ് ഡൽഹിയിൽനിന്നുള്ള ഇ.ഡി സംഘം പരിശോധന നടത്തിയത്. പിഎഫ്ഐ ഡിവിഷണൽ സെക്രട്ടറിയായിരുന്നു നിഷാദ്.

നേരത്തേ, കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസിയെ ഇ.ഡി അറസ്റ്റുചെയ്തിരുന്നു. ഇയാളെ ചോദ്യംചെയ്തതിലും പിന്നീട് നടത്തിയ അന്വേഷണത്തിലും നിഷാദുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version