ശ്രീകണ്ഠപുരം: വളക്കൈയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ബ്രേക്കിന് തകരാറുണ്ടെന്ന ഡ്രൈവറുടെ വാദം മോട്ടോർ വാഹന വകുപ്പ് തള്ളിയിരുന്നു.
ബസിൽ നടത്തിയ പരിശോധനയിൽ തകരാറില്ലെന്ന് കണ്ടെത്തി. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് പിന്നാലെ ബസിന്റെ ബ്രേക്കിന് തകരാർ സംഭവിച്ചതായി ചൂണ്ടിക്കാട്ടി ബസ് ഡ്രൈവർ നിസാമുദ്ദീൻ രംഗത്തെത്തിയിരുന്നു.
കുറുമാത്തൂർ ചിന്മയ സ്കൂൾ ബസാണ് ബുധനാഴ്ച വൈകുന്നേരം ശ്രീകണ്ഠപുരം റോഡിൽ വളക്കൈയിൽ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ചൊറുക്കള നാഗത്തിനു സമീപം എം.പി രാജേഷ്-സീന ദന്പതികളുടെ മകൾ നേദ്യ എസ്. രാജേഷ് (11) മരണമടഞ്ഞിരുന്നു.
Leave feedback about this