മധുര: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ പിന്തുണച്ച് സിപിഎം. വീണാ വിജയനെതിരായ കേസ് രാഷ്ട്രീയ അജണ്ടയുടെ ഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചു.
എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിധി പറയേണ്ട ഘട്ടമെത്തിയപ്പോഴാണ് വാദം കേട്ടുകൊണ്ടിരുന്ന ജഡ്ജിയെ സ്ഥലം മാറ്റിയത്.
ഈ സാഹചര്യത്തില്‍ പുതിയ ജസ്റ്റീസിനെ വാദം കേള്‍ക്കാന്‍ നിയമിച്ചു. ഇതിനിടെയുള്ള എസ്എഫ്ഐഒ നീക്കം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. മുഖ്യമന്ത്രിയെ കടന്നാക്രമിക്കാന്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ നീക്കമാണിതെന്ന് ഗോവിന്ദന് വിമര്‍ശിച്ചു.
മുഖ്യമന്ത്രിക്കെതിരേ ഒരു കണ്ടെത്തലും ഇല്ല. വഴിവിട്ട ഒരു സഹായവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. രാഷ്ട്രീയ നീക്കത്തെ സിപിഎം രാഷ്ട്രീയമായി നേരിടുമെന്നും ഗോവിന്ദന് പറഞ്ഞു.
breaking-news
Kerala
എസ്എഫ്ഐഒ നീക്കം രാഷ്ട്രീയപ്രേരിതം:എം.വി.ഗോവിന്ദൻ
- April 4, 2025
- Less than a minute
- 3 months ago

Leave feedback about this