ലോഗിൻ കേരള പ്രതിനിധി
എമ്പുരാന്റെ പുതിയ പതിപ്പിൽ വെട്ടുന്നത് 17 ഭാഗങ്ങളല്ല, 24 ഭാഗങ്ങൾ. റി എഡിറ്റഡ് സെൻസർ രേഖ പുറത്ത് വന്നതോടെ വിവാദങ്ങൾ ഒഴിയുകയാണ്. മോഹൻലാലിനെതിരെയും സംവിധായകനായ പൃഥ്വിരാജിനെതിരെയും സോഷ്യൽ മീഡിയ ഹേറ്റ് ക്യാമ്പയിനുകൾ തുടരുമ്പോൾ തന്നെയാണ് കത്രിക വച്ച് വിവാദം അവസാനിപ്പിക്കുന്നത്. പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് ബൽരാജ് ബജ്‍രംഗി എന്നതിനു പകരം ‘ബൽദേവ്’ എന്നാക്കി മാറ്റി. നന്ദി കാർഡിൽനിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേരും ഒഴിവാക്കി. തന്റെ പേര് ഒഴിവാക്കണമെന്ന് സുരേഷ് ഗോപി അണിയറപ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു.വ്യാപകമായ പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണ് സിനിമയുടെ റി എഡിറ്റഡ് പതിപ്പ് പുറത്തിറക്കുന്നത്. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനം കടന്നു പോകുന്ന സീൻ, പ്രധാന വില്ലൻ കഥാപാത്രവും സഹ വില്ലൻ കഥാപാത്രവുമായുള്ള സംഭാഷണം എന്നിവ ഒഴിവാക്കി. സിനിമയിൽ എൻഐഎയെ കുറിച്ചുള്ള പരാമർശം മ്യൂട്ട് ചെയ്യുകയും കാറിലെ ബോർഡ് ഒഴിവാക്കുകയും ചെയ്തു. കൂടാതെ സിനിമയുടെ തുടക്ക ഭാഗത്തിൽ കാണിക്കുന്ന സ്ത്രീകൾക്കെതിരായ അതിക്രമ സീനുകളും മൃതദേഹത്തിന്റെയും സംഘർഷത്തിന്റെയും ദൃശ്യങ്ങൾ ഒഴിവാക്കി.

അതോടൊപ്പം തന്നെ തുടക്കത്തിൽ പൃഥ്വിരാജിന്റെ കുട്ടിക്കാലം അഭിനയിച്ച കുട്ടിയും അദ്ദേഹത്തിന്റെ പിതാവുമായുള്ള സംഭാഷണത്തിലും വെട്ടുണ്ട്. നടൻ നന്ദുവിന്റെ മന്ത്രി കഥാപാത്രത്തിന്റെ ചില പരാമർശങ്ങളും ഒഴിവാക്കയിട്ടുണ്ട്. എമ്പുരാൻ സിനിമയുടെ രാഷ്ട്രീയമാണ് വലിയ വിവാദങ്ങളിലേക്ക് കടന്നത്. ഗുജറാത്ത് കാലപം സിനിമയിൽ പലതവണ പ്രമേയമായതോടെ ഹിന്ദു വികാരം വൃണപ്പെട്ടന്ന ആക്ഷേപവും എത്തി. ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന തരത്തിൽ ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയതോടെ പ്രശ്നത്തിന് സമവായം കാണാൻ അണിയറ പ്രവർത്തകർ തന്നെ തീരുമാനമെടുത്തത്. താൻ ഒരു മത രാഷ്ട്രീയ പ്രസ്താനത്തിനും എതിരല്ലെന്നും ആരേയും മോശമാക്കി ചിത്രീകരിക്കാൻ താൽപര്യപ്പെടുന്നില്ലെന്നും വ്യക്തകികൾക്കോ സംഘടനകൾക്കോ സിനിമ മൂലം വിഷമമുണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നെന്നും മോഹൻലാൽ കുറിപ്പ് പങ്കുവച്ചത്. എന്നാൽ ഈ കുറിപ്പ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും നടനും സംവിധായകനുമായ പൃഥ്വിരാജും പങ്കുവയ്ക്കുകയും ചെയ്തു.

വിഷയത്തെ രാഷ്ട്രീയ ആയുധമാക്കി ചിലർ രംഗത്തെത്തുമ്പോൾ കൃത്യമായ മറുപടി തന്നെ ആശിർവാദ് പ്രോഡക്ഷൻസിന്റെ പേരിൽ ആന്റണി പെരുമ്പാവൂർ നടത്തി. ഒരു സമൂഹത്തിൽ ജീവിക്കുന്നവരാണ്. മറ്റുള്ളവരെ ദ്രോഹിക്കാനോ, വിഷമിപ്പിക്കാനോ വേണ്ടി ആഗ്രഹിച്ച് സിനിമ ചെയ്യുന്ന ഗ്രൂപ്പല്ല ഞങ്ങളാരും, മോഹൻലാൽ സാറും പൃഥ്വിരാജും അതേ. ഈ സിനിമ കാരണം ആർക്കെങ്കിലും എന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ അത് ശരിയാക്കേണ്ട ഉത്തരവാദിത്തം ഞങ്ങൾക്കുണ്ടെന്നും ആന്റണി പെരുമ്പാവൂർ മറുപടി നൽകിയത്. വിഷയം ബി.ജെ.പി വലിയ ചർച്ചയാക്കിയതോടെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വിവാദ സീനുകളെല്ലാം ചിത്രത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. നടനും കേന്ദ്ര സഹമന്ത്രിയും കൂടിയായ സുരേഷ് ഗോപി ആദ്യഘട്ടത്തിൽ മൗനം വെടിഞ്ഞെങ്കിലും സമ്മർദ്ദത്തിന് വഴങ്ങി പിന്നീട് നിലപാട് അറിയിച്ചു. തീയറ്ററിലേക്ക് ആളുകളെ കയറ്റാനുള്ള രീതികൾ മാത്രമേ സിനിമയിലുള്ളു എന്നും മറുപടി നൽകി. ലൂസഫർ എന്ന സിനിമ കേരളത്തിലെ വലത് ഇടത് ഗ്രൂപ്പുകളെ നിശീതമായി വിമർശിച്ച് രംഗത്തെത്തി.പ്പോൾ സിനിമയിൽ എന്തുകൊണ്ട് ബി.ജെ.പി രാഷ്ട്രീയം കടന്നെത്തിയില്ല എന്ന് ചോദ്യം എത്തിയിരുന്നു, എന്നാൽ അതിനുള്ള മറുപടിയായിരുന്നു എമ്പുരാൻ. വളരെ കൃത്യതയോടെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും മുകളിലുള്ള അടിയായിരുന്നു എമ്പുരാൻ. കോൺഗ്രസിലെ ഗ്രൂപ്പിസവും , കമ്യൂണിസ്റ്റ് പാർട്ടിയിലെ കോപ്പറേറ്റ് വൽക്കരണവും , മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള തിരുവാതിരയും തുടങ്ങി. ഇ.ഡിയും റെയ്ഡും അങ്ങനെ പോകുന്നു സിനിമയിലെ വിപ്വവങ്ങൾ. കലാസാസ്കാരിക രംഗം സമൂഹത്തിന്റെ കണ്ണാടിയാണെന്ന് പറയുന്ന പോലെ തിരക്കഥാകൃത് കൃത്യതയോടെയാണ് സിനിമ കയ്യടക്കത്തിൽ ഒരുക്കിയിരിക്കുന്നത്. അതിൽ സംവിധായകൻ പൃഥ്വിരാജിനും നായകനായ മോഹൻലാലും പ്രശംസ അർഹിക്കുന്നതാണ്.
Leave feedback about this