റഫീഖ് അബ്ദുൾകരിം
എംമ്പുരാൻ സിനിമയിലെ ഫസ്റ്റ് ഷോട്ട്, അഭ്യന്തര കലാപവും, യുദ്ധവും മൂലം തകർന്ന് തരിപ്പണമായ, ഇറാഖിലെ ഘാർഘോഷിലെ തെരുവുകളിൽ നിന്നുള്ള അതി ദയനീയമായ സീനോട് കൂടിയാണ്. നാമാവശേഷമായ തെരുവിൻ്റെ ഇരു ഭാഗങ്ങളിലും, കുന്നു കൂടിയിരിയ്ക്കുന്ന കെട്ടിടാവശിഷ്ടങ്ങളിൽ നിന്നും, സുജിത് വാസുദേവിൻ്റെ ഗംഭീര ഫ്രെയിം , അവസാനിയ്ക്കുന്നത്, യുദ്ധത്തിൻ്റെ തിരുശേഷിപ്പിൻ്റെ ഓർമ്മകളെ ഉണർത്തുന്ന, ഒരു ക്രിസ്ത്യൻ ദേവാലയത്തിൻ്റെ കവാടങ്ങളിൽ ഒരു വലിയ സ്ഫോടനത്തോട് കൂടി, ആ ചർച്ചിൻ്റെ മേൽക്കൂരയിൽ നിന്നും ഭൂമിയിലേക്ക് പതിയ്ക്കുന്ന വലിയൊരു കുരിശിൻ്റെ, ഒരു ഭാഗം അടർന്ന് മാറുമ്പോൾ, L ഷെയ്പ്പിലേക്ക് പരിവർത്തനം ചെയ്യുന്ന കുരിശ്!!! സുജിത് വാസുദേവ് & പൃഥിരാജ് ആദ്യ ഷോട്ടിൽ തന്നെ നിങ്ങൾ ഞെട്ടിച്ചു, ഇതൊരു മലയാള സിനിമയോ ….. Hatts off 👏👏👏
ആ ദേവാലയത്തിൻ്റെ കവാടങ്ങളിലേക്ക് ക്യാമറ കണ്ണുകൾ അടുക്കുമ്പോൾ, ചുമരുകളിൽ വലിയ അറബ് ലിപികളിൽ, എന്തോ എഴുതിയിരിയ്ക്കുന്നുവെന്നുള്ളത് വ്യക്തമായി നമ്മുക്ക് കാണാം .അവിടെയാണ് മുരളി ഗോപിയെന്ന സ്ക്രിപ്റ്റ് റ്റൈറുടെയും, പൃഥിരാജെന്ന ഡയറക്ടറുടെയും സൂക്ഷ്മതയുടെ അളവ് കോൽ എന്നെ അത്ഭുതനാക്കിയത് . IS മായിട്ടുള്ള യുദ്ധത്തിൽ ഇറാഖിലെ കുർദ്ദിഷ് സേന പരാജയപ്പെട്ടു പിൻ വാങ്ങിയപ്പോൾ ഇസ്ലാമിക് സ്റ്റേറ്റ് (IS) എന്ന മത തീവ്രവാദ സംഘടന, ഇറാഖിലെ വലിയ നഗരമായ ഘാർ ഘോഷിൽ ആധിപത്യം നേടിയെടുക്കുകയും, അവിടത്തെ ന്യൂന പക്ഷമായ ക്രിസ്ത്യൻസിന് അവിടെ നിന്ന് പാലായനം ചെയ്യേണ്ടി വരുകയും ചെയ്തു. എത്ര സൂക്ഷ്മതയോടും, കണിശതയോടും കൂടിയാണ്, ആ ചരിത്രം , ഒരൊറ്റ സീനിലൂടെ അവർ അവിടെ വരച്ചിടുന്നത്. മുരളി ഗോപിയെന്ന സ്ക്രിപ്റ്റ് റൈറ്ററുടെ ബ്രില്യൻസ് നമ്മുക്കവിടെ കാണാം .
വിവാദമായ ഗുജറാത്ത് കലാപ സീനിലേക്ക് വരുകയാണെങ്കിൽ, കലാപത്തിരയായവർ അഭയം തേടിയെത്തുന്നത്, വലിയൊരു ഹിന്ദു ഭവനത്തിലേക്കാണ്, അവിടെ അവർക്ക് സംരക്ഷണം നൽകുന്ന, ആ ആഢ്യയായ സ്ത്രീ, വ്യക്തമായി അവരോട് പറയുന്നു. ” നിങ്ങൾ അവരോട് പറയണം ( കൂട്ടാളികളോട് ) , ഈ നടയ്ക്കുന്ന അക്രമത്തിന് , ഒരു മതത്തിൻ്റെയും പിൻതുണയില്ല, ഇത് വ്യക്തമായ ഒരു രാഷ്ട്രീയ കളി മാത്രമാണ്……. ” മതത്തെ കൂട്ട് പിടിച്ച് , ഈ സിനിമയ്ക്കെതിരെ കൈലാസമുണർത്തുന്നവർ ഇതെല്ലാം ശ്രദ്ധിച്ചിരുന്നുവോ….. അറിയില്ല, ലൂസിഫറിൻ്റെ ടൈറ്റിൽ ക്രെഡിറ്റ്സിൽ ഗുജറാത്ത് ഗവൺമെൻ്റിന് നന്ദി പറയുന്നുണ്ട്.
എന്ത് കൊണ്ടാണ് ലോക മലയാളികൾ കംപ്ലീറ്റ് എമ്പുരാന് വേണ്ടി അക്ഷമരായി കാത്ത് നിന്നത്? അതിന് വ്യക്തമായ കാരണം ഉണ്ടായിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പളി എന്ന ലാലേട്ടൻ്റെ ക്യാരക് ട്രൈസേഷൻ അതി ഗംഭീരമായിരുന്നു. കേരള രാഷ്ട്രീയത്തിലെ അതികായകൻമാർ, സൗമ്യനായി കാണപ്പെട്ടിരുന്ന, അതിബൃഹത്തായ അനുയായികൾ ഉള്ള സ്റ്റീഫനെ നിശ്ശബ്ദമായി ഭയപ്പെട്ടിരുന്നു, കാരണം ഈ കാണുന്നത് ഒന്നും അല്ല, അയാളെന്നും , ആർക്കും കണ്ട് പിടിയ്ക്കാനാകാത്ത, ഒരു ഭൂതകാലം അയാളിൽ ഒളിഞ്ഞിരിയ്ക്കുന്നുവെന്നുണ്ടെന്നും അവർക്ക് അറിയാമായിരുന്നു. ആയൊരു ഭൂതകാലത്തിൻ്റെ അനുരണനങ്ങൾ , ചില സന്ദർഭങ്ങളിൽ പ്രേക്ഷകരിലേക്ക് അതി സമർത്ഥമായി കൺവേ ചെയ്യാനും, ഊട്ടിയുറപ്പിക്കാനും, തിയ്യറ്ററുകളിൽ പ്രകമ്പനം സൃഷ്ടിക്കാനും പൃഥി രാജ് എന്ന സംവിധായകനും, സ്ക്രിപ്റ്റ് റെറ്റർ മുരളി ഗോപിയ്ക്കും ലൂസിഫറിലൂടെ കഴിഞ്ഞിരുന്നു.
.ഇവിടെ എംമ്പുരാനിൽ , സ്റ്റീഫൻ നെടുമ്പള്ളി എന്ന കേരള രാഷ്ട്രീയത്തിലെ MLA ഖുറേഷി അബ്രാം എന്ന ആഗോള ഡയമണ്ട് മർച്ചൻറും, ആയുധ വ്യാപാരിയുമായി ട്രാൻസ്ഫർമേഷൻ നടത്തുമ്പോൾ, അയാളുടെ അപ്പാരൽസ് മുതൽ, സൺഗ്ലാസ്, മൊബൈൽ ഫോൺ, ജാക്കറ്റ്, വാച്ച്, കാർ തുടങ്ങിയ എല്ലാ ആക്സസറീസിലും ഒരു ഇൻ്റർനാഷണൽ അപ്പീൽ കൊടുക്കാൻ പുഥിരാജ് വളരെ ശ്രദ്ധിച്ചിരിയ്ക്കുന്നു. അമേരിക്കൻ സൈന്യം, അഫ്ഘാൻ യുദ്ധത്തിൽ യൂസ് ചെയ്തിരുന്ന “അപ്പാച്ചേ” എന്ന ആർമി ഹെലികോപ്റ്ററിൽ ആണ്, സിനിമയിൽ ഖുറേഷി അബ്രാമിൻ്റെ ഇൻട്രോ സീൻ കാണിക്കുന്നത്. 20 ലക്ഷം വിലയുള്ള VERTUE മൊബൈൽ ഫോണും, രണ്ട് ലക്ഷത്തിലേറെ വിലയുള്ള സൺഗ്ലാസ്സും….. അങ്ങനെ ആകെ , രൂപത്തിൽ ഒരു ഇൻ്റർനാഷണൽ ഗ്യാങ്ങ് സ്റ്റർ ലീഡറെ, അതേ പടി പകർത്തിയപ്പോൾ, ലാലേട്ടൻ്റെ ബോഡി ലാംഗേജിലും, ഡയലോഗ് ഡെലിവറിയിലും ആയൊരു അപ്പീൽ , ഫീൽ ചെയ്തിരുന്നോ?
എന്നാൽ, സ്റ്റീഫൻ നെടുമ്പള്ളി സാധാ വെള്ള മുണ്ടും, കറുത്ത ഷർട്ടുമിട്ട്, മുണ്ടിൻ്റെ കരയൊന്ന് ഒരു കൈ കൊണ്ട്, മാടി മടക്കുമ്പോൾ കിട്ടുന്ന , ആ ഒരു AURA , നമ്മുക്ക് ഖുറേഷിയിൽ കിട്ടിയില്ല എന്ന് പറയേണ്ടി വരും. ആയത് കൊണ്ട് L3 യിൽ , ചൈനീസ് വില്ലൻ , ഖുറേഷി അബ്രാമെന്ന സ്റ്റീഫൻ നെടുമ്പള്ളിയെ നേരിടാൻ കേരളത്തിലേയ്ക്ക് വരട്ടെ…… ലൂസിഫറിൽ ടൊവീനോ വാങ്ങിയ കൈയടികൾ, എംമ്പുരാനിൽ മുരളി ഗോപീ മഞ്ജുവിന് വാങ്ങി കൊടുത്തിരിയ്ക്കുന്നു. ഈ സിനിമയെ ഡീ ഫെയിം ചെയ്യുന്നവർ , മറന്ന് പോകുന്ന ഒരു കാര്യം , അത്മസമർപ്പണത്തോടെയും, നിശ്ചയ ദാർഡ്യത്തോടെയും കൂടി ഹാർഡ് വർക്ക് ചെയ്ത , ഒരു കൂട്ടം മികച്ച ടെക്നീഷ്യൻമാരുടെ, മലയാളത്തിലെ എക്കാലത്തെയും മികച്ച വർക്കാണെന്നുള്ളതാണ്….. അല്ലെങ്കിലും സ്റ്റീഫൻ നെടുമ്പളി KLT 666 എന്ന അംബാസിഡർ കാറിൽ നിന്നിറങ്ങി വരുമ്പോൾ , നമ്മുക്ക് കിട്ടുന്ന ആ ഒരിത് ഇല്ലേ….. ഇല്ലേ….. ഓ…..എൻ്റേ പൊന്നു സാറേ …….🥰✌️