loginkerala breaking-news ഉരുൾ പൊട്ടൽ ദുരന്തത്തിൽ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് വായ്പ്പാ എഴുതിത്തള്ളാനാകില്ല: ഹൈക്കോടതിയിൽ സത്യവാങ്മൂലം
breaking-news

ഉരുൾ പൊട്ടൽ ദുരന്തത്തിൽ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് വായ്പ്പാ എഴുതിത്തള്ളാനാകില്ല: ഹൈക്കോടതിയിൽ സത്യവാങ്മൂലം

കൊച്ചി: ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരംനല്‍കുന്ന വകുപ്പ് 13 ദുരന്തനിവാരണ നിയമത്തില്‍നിന്ന് ഒഴിവാക്കിയതായി കേന്ദ്രം. പ്രസ്തുത വകുപ്പ് പ്രകാരം ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്രത്തോട് നിലപാടറിയിക്കാന്‍ ഏപ്രില്‍ 10-ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഈ വകുപ്പ് ഒഴിവാക്കി നിയമത്തില്‍ ഭേദഗതിവരുത്തി മാര്‍ച്ച് 29-ന് വിജ്ഞാപനം പുറപ്പെടുവിച്ചെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി അണ്ടര്‍ സെക്രട്ടറി ചന്ദന്‍ സിങ്ങ് സത്യവാങ്മൂലത്തില്‍ പറഞ്ഞു. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിതരുടെ വായ്പ ഇത്തരത്തില്‍ എഴുതിത്തള്ളാനാകില്ലെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ ബാങ്ക് വായ്പകള്‍ ദേശീയ ദുരന്തനിവാരണ നിയമപ്രകാരം എഴുതിത്തള്ളുന്നതു പരിഗണിക്കാത്തതിനെ കോടതി നേരത്തേ വിമര്‍ശിച്ചിരുന്നു. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാന്‍ ബാങ്കുകളെ നിര്‍ബന്ധിക്കാന്‍ ആര്‍ബിഐക്ക് അധികാരമില്ലെങ്കിലും ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് (എന്‍ഡിഎംഎ) ദുരന്തനിവാരണ നിയമത്തിന്റെ 13ാം വകുപ്പ് പ്രകാരം അധികാരമുണ്ടെന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് നേരത്തേ ചൂണ്ടിക്കാട്ടിയത്.

Exit mobile version