loginkerala Kerala ഇത് ബി.ജെ പിയുടെ രാഷ്ട്രീയ പ്രതികാരം – രമേശ് ചെന്നിത്തല
Kerala

ഇത് ബി.ജെ പിയുടെ രാഷ്ട്രീയ പ്രതികാരം – രമേശ് ചെന്നിത്തല

തിരുവനന്തപുരം: സോണിയ ഗാന്ധിക്കും രാഹുൽഗാന്ധിക്കും എതിരെ ED സമർപ്പിച്ച കുറ്റപത്രം ബിജെപിയുടെ രാഷ്ട്രീയ പ്രതികാര അജണ്ടയുടെ ഭാഗമാണ് എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.വിലകുറഞ്ഞ രാഷ്ട്രീയ പ്രതികാരം നടപടിയാണ് ബിജെപി നടപ്പാക്കാൻ ശ്രമിക്കുന്നത്. എതിരാളികളെ ഇ ഡിയും സിബിഐയും അടക്കമുള്ള ഏജൻസികളെ ഉപയോഗിച്ച് അടിച്ചമർത്താനും വേട്ടയാടാനും ആണ് ശ്രമം.

നാഷണൽ ഹെറാൾഡ് കേസ് കെട്ടിച്ചമച്ചതാണ് എന്ന് എല്ലാവർക്കും അറിയാം.ബിജെപിയുടെ ഇത്തരം നടപടികളെ കോടതിയിൽ നേരിടും. ഇവരുടെ ഈ വിലകുറഞ്ഞ പ്രതികാര ജനങ്ങളുടെ മുന്നിലെത്തിക്കും. ജനങ്ങളുടെ കോടതിയിലും അതിനെ നേരിടും – രമേശ് ചെന്നിത്തല പറഞ്ഞു.

Exit mobile version