തിരുവനന്തപുരം: നിർണായക തീരുമാനം എടുക്കുമെന്ന സൂചന നൽകി എൻ. പ്രശാന്ത് ഐഎഎസിന്റെ പോസ്റ്റ്. ആ തീരുമാനം ഇന്ന് എടുക്കുന്നു എന്നാണ് പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചത്. ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലാണ് പോസ്റ്റ് പങ്കുവച്ചത്. ഐഎഎസ് ചേരിപ്പോരിൽ ആറുമാസമായി സസ്പെൻഷനിലാണ് പ്രശാന്ത്. അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെയും കെ. ഗോപാലകൃഷ്ണൻ ഐഎഎസിനെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശിച്ചു എന്നതിന്റെ പേരിലാണ് പ്രശാന്തിനെ സസ്പെമെൻഡ് ചെയ്തത്.
ഇതിന് പിന്നാലെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പ്രശാന്തിന് കുറ്റാരോപിത മെമ്മോ നൽകിയിരുന്നു.ഇതിനു മറുപടി നൽകാതെ ചില ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ചീഫ് സെക്രട്ടറിക്ക് പ്രശാന്ത് രണ്ട് കത്തുകൾ നൽകി.
ഇതിനു മറുപടി നൽകിയശേഷം കുറ്റാരോപിത മെമ്മോയ്ക്ക് മറുപടി നൽകാമെന്നായിരുന്നു പ്രശാന്തിന്റെ നിലപാട്. ഇതാണ് സസ്പെൻഷൻ നീട്ടാൻ കാരണമായത്. കുറ്റാരോപിത മെമ്മോയ്ക്ക് പ്രശാന്ത് മറുപടി നൽകിയിട്ടില്ലെന്ന വാദമുയർത്തി റിവ്യൂ കമ്മിറ്റി 120 ദിവസത്തേക്ക് സസ്പെൻഷൻ നീട്ടുകയായിരുന്നു.
Leave feedback about this