Kerala

അൻവർ വഞ്ചിച്ചതാണ് ഉപതിരഞ്ഞെടുപ്പിന് കാരണം ; പി വി അൻവറിന് എതിരെ മുഖ്യമന്ത്രി

മ​ല​പ്പു​റം: പി.​വി. അ​ൻ​വ​റി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ൻ​വ​ർ വ​ലി​യ വ​ഞ്ച​ന കാ​ണി​ച്ച​തു​കൊ​ണ്ടാ​ണ് നി​ല​ന്പൂ​രി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. 

നി​ല​ന്പൂ​രി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം. ​സ്വ​രാ​ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. എം. ​സ്വ​രാ​ജി​ന്‍റെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം മ​ണ്ഡ​ല​ത്തി​ൽ മാ​ത്ര​മ​ല്ല, സം​സ്ഥാ​ന​ത്ത് ത​ന്നെ ന​ല്ല സ്വീ​കാ​ര്യ​ത ല​ഭി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

സ്വ​രാ​ജി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം നാ​ട് സ്വീ​ക​രി​ച്ച​തി​ൽ ആ​ശ്ച​ര്യ​മി​ല്ല. ക്ലീ​ൻ ഇ​മേ​ജ് നി​ല​നി​ർ​ത്തു​ന്ന​യാ​ളാ​ണ് സ്വ​രാ​ജ്. അ​ഭി​മാ​ന​ത്തോ​ടെ, ത​ല ഉ​യ​ർ​ത്തി വോ​ട്ട് ചോ​ദി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​യും. ക​റ ക​ള​ഞ്ഞ വ്യ​ക്തി​ത്വ​മാ​ണ് സ്വ​രാ​ജി​ന്േ‍​റ​ത്. 

ന​മ്മ​ൾ ച​തി​ക്ക് ഇ​ര​യാ​യി​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് നേ​രി​ടേ​ണ്ടി വ​ന്ന​ത്. വാ​ഗ്ദാ​നം ന​ൽ​കു​ക, പി​ന്നെ മ​റ​ക്കു​ക എ​ന്ന രീ​തി എ​ൽ​ഡി​എ​ഫി​നി​ല്ലെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് അ​നു​ഭ​വ​ത്തി​ലൂ​ടെ ബോ​ധ്യ​പ്പെ​ട്ടു​വെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video