loginkerala breaking-news അതിരപ്പള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ട് പേരെ കാട്ടാനക്കൂട്ടം കൊന്നു
breaking-news Kerala

അതിരപ്പള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ട് പേരെ കാട്ടാനക്കൂട്ടം കൊന്നു

തൃശൂർ∙ അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ രണ്ടു പേരെ കാട്ടാനാ കൊന്നു. വാഴച്ചാൽ ശാസ്താപൂവം ഊരിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വഞ്ചിക്കടവിൽ കുടിൽകെട്ടി താമസിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ എത്തിയതായിരുന്നു ഇവർ. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്.

കാട്ടാനക്കൂട്ടം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നെന്നും ചിതറിയോടിയ ഇവരെ തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തുകയുമായിരുന്നെന്നുമാണ് പുറത്തുവരുന്ന വിവരം. അംബികയുടെ മൃതദേഹം പുഴയിൽനിന്നും സതീഷിന്റേത് പാറപ്പുറത്തു നിന്നുമാണ് കണ്ടെത്തിയത്. സംഘത്തിൽ കൂടുതൽ പേരുണ്ടായിരുന്നോ എന്ന അന്വേഷണവും പുരോഗമിക്കുകയാണ്.

വനംവകുപ്പ് സ്ഥലത്തെത്തി മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. 24 മണിക്കൂറിനകം ഇതേ മേഖലയിൽ മൂന്നുപേരുടെ ജീവനാണ് കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞത്. മലക്കപ്പാറയിൽ ഇന്നലെ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു.

Exit mobile version