loginkerala breaking-news അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ പോയി പറഞ്ഞാൽ മതി; പ്രകോപനപരമായ ചോദ്യവുമായി കൈരളി; മറുപടി നൽകി സുരേഷ് ​ഗോപി
breaking-news entertainment

അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ പോയി പറഞ്ഞാൽ മതി; പ്രകോപനപരമായ ചോദ്യവുമായി കൈരളി; മറുപടി നൽകി സുരേഷ് ​ഗോപി

ധ്യപ്രദേശിലെ ജബൽപൂരിൽ വൈദികർ നേരിട്ട ആക്രമണത്തിൽ പ്രകോപന പരമായ കൈരള റിപ്പോർട്ടറിന്റെ ചോദ്യത്തിന് കടുത്ത ഭാഷയിൽ മറുപടി നൽകി സുരേഷ് ​ഗോപി. ന്യൂനപക്ഷങ്ങൾക്കെതിരെ കേരളത്തിലും അക്രമം നടക്കുന്നുണ്ട്. ജബൽപൂരിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ നിയമപരമായി നടപടിയെടുക്കും’, എന്നായിരുന്നു സുരേഷ് ഗോപി മറുപടി നൽകിയത്.

ഒരു സീറ്റ് പൂട്ടിക്കും എന്ന് ബ്രിട്ടാസ് പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അതിലെ ഒരക്ഷരം മാറ്റണമെന്ന് സുരേഷ് ഗോപി മറുപടി നൽകി. മറ്റ് ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സൗകര്യമില്ല. അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ പോയി വെച്ചാൽ മതിയെന്നും സുരേഷ് ഗോപി തട്ടിക്കയറി. വഖഫിലൂടെ മുനമ്പത്തെ പ്രശ്‌നമല്ല പരിഹരിക്കപ്പെട്ടത്. മുനമ്പത്തും ഗുണപ്പെടും എന്നത് സത്യമാണ്. വഖഫിലെ അപാകതകൾ മാറണം. വഖഫ് ബില്ലിലെ ചർച്ചയിൽ എന്തെങ്കിലും പ്രശ്‌നം കണ്ടോ എന്നും സുരേഷ് ഗോപി പറഞ്ഞു.

Exit mobile version