കൽപറ്റ ∙ മുണ്ടക്കൈ-ചൂരൽമല ദുരിത ബാധിതർക്കായി സർക്കാർ നിർമിച്ചു നൽകുന്ന ടൗൺഷിപ്പിലെ വീട്ടിൽ വിള്ളൽ കണ്ടെത്തിയെന്ന ആക്ഷേപങ്ങൾക്കു പിന്നാലെ ടൗൺഷിപ്പിലെ വീട് നേരിട്ട് സന്ദർശിച്ച് റവന്യൂ മന്ത്രി കെ.രാജൻ. മേൽക്കൂരയിൽ വെള്ളം കിനിഞ്ഞു വന്ന പാടുണ്ടെന്നല്ലാതെ വിള്ളൽ ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. വിള്ളൽ കണ്ടെത്തിയ വീടിന്റെ മേൽക്കൂരയിൽ മന്ത്രി തന്നെ നേരിട്ട് ഉരച്ചുനോക്കി പരിശോധനയും നടത്തി.
വെള്ളം കിനിയുന്നില്ലെന്ന് ഉറപ്പാക്കി വാട്ടർ പ്രൂഫിങ് കൂടി പൂർത്തിയാക്കിയ ശേഷം മാത്രമേ വീടുകളിൽ ആളുകളെ താമസിപ്പിക്കുകയുള്ളുയെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ മന്ത്രി. അങ്ങനെ ആ നുണയും മായ്ച്ചു എന്ന കുറിപ്പും പങ്കുവച്ചു.
