loginkerala breaking-news രണ്ട് ദിവസത്തെ സന്ദർശനവുമായി മോഡി അമേരിക്കയിൽ ; ട്രംപ് – മോഡി കൂടിക്കാഴ്ച നാളെ
breaking-news World

രണ്ട് ദിവസത്തെ സന്ദർശനവുമായി മോഡി അമേരിക്കയിൽ ; ട്രംപ് – മോഡി കൂടിക്കാഴ്ച നാളെ

വാഷിം​ഗ്ടൺ : ഇന്ത്യൻപ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തി. പെൻസിൽവാനിയ അവന്യൂവിലുള്ള ബ്ലെയർ ഹൗസില്‍ എത്തിയ മോദിയെ ഇന്ത്യൻ പ്രവാസി സമൂഹം ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം മുഴക്കിയും വന്ദേമാതരം ചൊല്ലിയുമാണ് സ്വീകരിച്ചത്. എക്സിലൂടെയാണ് മോദി അമേരിക്കയിലെത്തിയ കാര്യം അറിയിച്ചത്

” വാഷിങ്‌ടൺ ഡിസിയിൽ എത്തി. ഡൊണാൾഡ് ട്രംപിനെ കാണാനും ഇന്ത്യ-യുഎസ്എ സമഗ്ര നയതന്ത്ര ബന്ധം കെട്ടിപ്പടുക്കാനും ഇന്ത്യ ആഗ്രഹിക്കുന്നു. ഇന്ത്യൻ ജനതയുടെയും, നമ്മുടെ രാജ്യത്തിന്‍റെ മികച്ച ഭാവിക്കും വേണ്ടി ഇരു രാജ്യങ്ങളും ഒരുമിച്ച് യോജിച്ച് പോകും’. 

എന്നായിരുന്നു അമേരിക്കയിലെത്തിയ മോദി എക്സിൽ കുറിച്ചത്. യുഎസിലെത്തിയ മോദി ആദ്യം നാഷണൽ ഇന്‍റലിജൻസ് ഡയറക്‌ടര്‍ തുൾസി ഗബ്ബാർഡുമായാണ് ചർച്ച നടത്തിയത്. കൂടിക്കാഴ്ച്ചയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഉണ്ടായിരുന്നു. ഇന്ത്യ-അമേരിക്ക ബന്ധത്തിൻ്റെ വിവിധ വശങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. തുൾസി ​ഗബ്ബാർഡ് ഇന്ത്യൻ നിലപാടുകളെ പിന്തുണച്ചതായും മോദി തന്റെ എക്സിൽ കുറിച്ചു.

Exit mobile version