തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിലെ ഭവനരഹിതരായ അംഗങ്ങൾക്കായി ഒരു ഭവന നിർമാണ പദ്ധതി സർക്കാർ നിബന്ധനകൾക്ക് വിധേയമായി നടപ്പിലാക്കുന്നു. പദ്ധതിയിലേക്കുള്ള അപേക്ഷാ ഫോമുകൾ ഫെബ്രുവരി മാസം ഒന്നാം തീയതി മുതൽ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസുകൾ വഴി വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകൾ മതിയായ രേഖകൾക്കൊപ്പം മാർച്ചു മാസം 31 ന് മുമ്പായി ബന്ധപ്പെട്ട ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസുകളിൽ സമർപ്പിക്കണമെന്ന് സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി അതത് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസുകളുമായി ബന്ധപ്പെടാവുന്നതാണ്.
ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിൻ്റെ ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം
