തിരുവനന്തപുരം: ബാലരാമപുരത്തെ കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നില്‍ ആഭിചാരക്രിയെയെന്ന് സംശയം ഉയരുന്നു. കേസില്‍ കരിക്കകം സ്വദേശിയും പൂജാരിയുമായ ദേവീദാസന്‍ എന്നയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. കേസില്‍ ആഭിചാരക്രിയ സംശയിക്കുന്ന സാഹചര്യത്തില്‍ മാതാവ് ശ്രീതുവിനെയും സഹോദരന്‍ ഹരികുമാറിനെയും പൂജാരി ദേവീദാസനെ വിശദമായി ചോദ്യം ചെയ്യും.
കരിക്കകം സ്വദേശിയാണ് ദേവീദാസന്‍ ശ്രീതുവിന്റെ ആത്മീയഗുരുവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആയിരുന്നു രാവിലെ 8.15 ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെടുത്തത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മാവന്‍ ഹരികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നിരുന്നാലും കേസില്‍ ദുരൂഹത അഴിയാതെ തുടരുകയാണ്. കുഞ്ഞിന്റെ മാതാപിതാക്കള്‍ പോലീസിന് നല്‍കിയ മൊഴിയിലെ വൈരുദ്ധ്യത, കുഞ്ഞിന്റെ മാതാവും സഹോദരനും തമ്മിലുള്ള ഡിലീറ്റ് ചെയ്യപ്പെട്ട ചാറ്റുകള്‍, എന്നിവയെല്ലാം സംശയാസ്പദമായിരിക്കുകയാണ്. കേസിലെ ഏറ്റവും പുതിയ വഴിത്തിരിവാണ് ദേവീദാസന്റെ ചോദ്യം ചെയ്യല്‍. ഇയാളുമായി കുഞ്ഞിന്റെ മാതാവാ് ശ്രീതുവിന് പണമിടപാട് ഉണ്ടായിരുന്നതായി സംശയം ഉയരുന്നുണ്ട്. ശ്രീതുവിന്റെ ആത്മീയഗുരുവാണ് ഈ പൂജാരിയെന്നും ശ്രീതുവില്‍ നിന്നും ഇയാള്‍ 30 ലക്ഷം തട്ടിയതായും ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. പൂജാരി ദേവീദാസിനെ പോലീസ് ചോദ്യം ചെയ്യുന്നു.
Leave feedback about this