മട്ടാഞ്ചേരി:ഫോർട്ട്കൊച്ചി അമരാവതിയിൽ ഗൃഹോപകരണ ഗോഡൗണിൽ വൻ അഗ്നി ബാധ.അമരാവതി ബ്രഹ്മ അമ്പലത്തിന് സമീപത്തെ ബാലൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗൃഹോപകരണ ഗോഡൗണിലാണ് തീ പിടുത്തമുണ്ടായത്.ഇന്നലെ രാത്രി എട്ടര മണിയോടെയാണ് അഗ്നി ബാധയുണ്ടായത്.ഫ്രിഡ്ജ്,ടിവി,വാകഷിങ് മെഷീൻ,മിക്സി ഉൾപെടെയുള്ളവ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീ പിടിച്ചത്.ഇവയിൽ പലതിലും ഗ്യാസിന്റെ സാന്നിധ്യമുള്ളതിനാൽ തീ ആളി പടരുകയായിരുന്നു.ചെറിയ വഴിയായതിനാൽ അഗ്നി രക്ഷാ സേനയുടെ വാഹനം പെട്ടെന്ന് എത്താൻ കഴിയാതിരുന്നതിനാൽ തീ പിടുത്തതിന്റെ തീവ്രതക്ക് ആക്കം കൂട്ടി.സമീപത്തെല്ലാം വീടുകളുള്ളതിനാൽ ഇങ്ങോട്ടും അഗ്നി പടർന്നിട്ടുണ്ട്.മട്ടാഞ്ചേരിയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേന തീയണക്കാനുള്ള തീവ്ര ശ്രമം നടത്തി വരികയാണ്.ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
breaking-news
Kerala
ഫോർട്ട്കൊച്ചിയിൽ വൻ തീ പിടുത്തം;ഗൃഹോപകര ഗോഡൗണിലാണ് അഗ്നിബാധ
- January 29, 2025
- Less than a minute
- 2 weeks ago

Leave feedback about this