archive Politics

ഗണേശ് കുമാറിനെ മാറ്റി നിർത്തേണ്ടതായ സാഹചര്യമില്ല; മന്ത്രിസഭ പുന:സംഘടന വിഷയത്തിൽ എൽ ഡി എഫ് ധാരണ അനുസരിച്ച് മുമ്പോട്ട് പോകും; ഇ പി ജയരാജൻ

മന്ത്രി സഭ പുന:സംഘടന വിഷയത്തിൽ പ്രതികരിച്ച് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. ഇക്കാര്യത്തിൽ എൽ ഡി എഫ് ധാരണ അനുസരിച്ച് മുമ്പോട്ട് പോകുമെന്നും രണ്ടര വർഷം പൂർത്തിയാകാൻ ഇനിയും സമയമുണ്ടെന്നും ഇ പി ജയരാജൻ പറഞ്ഞു.

ഗണേശ് കുമാറിനെ മാറ്റി നിർത്തേണ്ടതായ സാഹചര്യമില്ല എന്നും ഗണേഷ് കുമാർ മന്ത്രിയാകാതിരിക്കേണ്ട പ്രശ്നങ്ങൾ ഒന്നും ഇപ്പോഴില്ല എന്നും ജയരാജൻ പറഞ്ഞു.മന്ത്രിസഭ പുനസംഘടനയുമായി ബന്ധപെട്ട് നിലവിൽ വന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്നും ഒരംഗം മാത്രമേ ഉള്ളെങ്കിലും മന്ത്രിസ്ഥാനം കൊടുക്കുമെന്നത് മുൻധാരണ എന്നും ജയരാജൻ പറഞ്ഞു. ഇക്കാര്യം നേരത്തെ തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്.