കോട്ടയം: അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസലിന്റെ സംസ്കാരം ഞായറാഴ്ച നടത്തും. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12ന് പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദർശനത്തിനു വയ്ക്കും.
തുടർന്ന് ചങ്ങനാശേരി ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. ഇവിടുത്തെ പൊതുദര്‍ശനം കഴിഞ്ഞ് തെങ്ങണയിലെ വീട്ടിലെത്തിക്കും. തുടർന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍ സംസ്കരിക്കും.
അര്‍ബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. ആറ് വര്‍ഷമായി കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു.
Leave feedback about this